ഡെല്‍റേ ബീച്ച്: ഇന്ത്യന്‍ വംശജനായ യുഎസ് ടെന്നീസ് താരം രാജീവ് റാമിന് അട്ടിമറി ജയം. ഡെല്‍റേ ബീച്ച് ഓപ്പണ്‍ സെമിഫൈനലില്‍ നാലാം സീഡ് ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി രാജീവ്, സ്കോര്‍: 6-4, 6-3. മുന്‍നിര താരത്തിനെതിരെയുള്ള രാജീവിന്റെ ആദ്യ ജയമാണിത്. ഫൈനലില്‍ യുഎസിന്റെ സാം ക്വയറി എതിരാളി.
രണ്ടാം സെമിയില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രൊയെ കീഴടക്കി സാം, സ്കോര്‍: 7-5, 7-5.
രാജീവിന്റെ കരിയറിലെ രണ്ടാമത്തെ ഫൈനലാണിത്. 2009ല്‍ ന്യൂപോര്‍ട്ടിലെ ആദ്യ ഫൈനലില്‍ സാമിനെ കീഴടക്കി രാജീവ് ജേതാവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: