മാവേലിക്കര: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ പ്രധാനവഴിപാടായ കുത്തിയോട്ടം ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിധേയമായി നടത്തുവാന്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് വിളിച്ചുചേര്‍ത്ത കുത്തിയോട്ട ആശാന്മാരുടെയും സമിതികളുടെയും യോഗത്തില്‍ ധാരണ.
അടുത്ത വര്‍ഷം മുതല്‍ കുത്തിയോട്ട സമിതികളും കുത്തിയോട്ട വഴിപാടുകാരും കണ്‍വന്‍ഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് യോഗത്തില്‍ തീരുമാനമായി. കുത്തിയോട്ടം നടത്തുന്നതിന് കണ്വന്ഷന് തയ്യാറാക്കിയ മാര്‍ഗരേഖ കുത്തിയോട്ട ആശാന്മാര്ക്കും വഴിപാടുകാര്‍ക്കും നല്‍കും. കുത്തിയോട്ടസമിതികളും ആശാന്മാരും സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കണ്വന്ഷന് അധികൃതര്‍ യോഗത്തില്‍ നല്കി.
ജനകീയ കുത്തിയോട്ടം ദേവഹിതത്തിന് എതിരായതിനാല്‍ ഇത് പ്രോത്സാഹിപ്പിക്കരുതെന്നും കുത്തിയോട്ട ചടങ്ങുകളില്‍ സമീപകാലത്തായി കണ്ടുവരുന്ന ആര്‍ഭാടങ്ങളും അനാവശ്യ പ്രവണതകളും ഒഴിവാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: