എടത്വാ: പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജലഅതോറിറ്റിയുടെ എടത്വാ സബ്ഡിവിഷന് നിലനിര്‍ത്താന്‍ തീരുമാനം. ജില്ല ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഒപ്പം എന്ന മാധ്യമ സംവാദത്തില്‍ മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കി. ജല അതോറിറ്റി ഓഫീസ് ഹരിപ്പാട്ടേക്ക് മാറ്റുമോ എന്ന തലവടി ഗ്രാമപഞ്ചായത്ത് അംഗമായ അജിത്ത്കുമാര്‍ പിഷാരത്തിന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് എടത്വാ സബ് ഡിവിഷനെ ഡിവിഷനായി നിലനിര്‍ത്താന്‍ കഴിയണം. എടത്വായില്‍ നിന്ന് ഒരു പറിച്ചുനടീല്‍ ആവശ്യമില്ല.
എടത്വാ സബ് ഡിവിഷന് ഓഫീസ് ഹരിപ്പാടിന് മാറ്റുമെന്ന് പ്രചരണം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശക്തമായിരുന്നു. ഇതിനെതിരെ യുഡിഎഫിലെ ഘടകകക്ഷികള്‍ തന്നെ പ്രതിഷേധവും ധര്‍ണയും സംഘടിപ്പിക്കുകയും ചെയ്തു. ചെന്നിത്തലയുടെ സമര്‍ദ്ദമാണ് നീക്കത്തിന് പിന്നിലെന്ന് ആരോപിച്ച് ഇടതുപക്ഷവും രംഗത്തെത്തിയിരുന്നു. കുട്ടനാട് പാക്കേജിന്റെ നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങള്‍ പറയാന്‍ രമേശ് ചെന്നിതല തയ്യാറായില്ല. പക്കേജിന്റെ ഗുണഫലം ഹരിപ്പാട് മണ്ഡലത്തിലും അനുഭവിച്ചിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടി മന്ത്രി വിഷയം നിര്‍ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: