ജീവനു നാശമില്ല; ദേഹം മാത്രമേ നശിക്കുന്നുള്ളൂ. എങ്കിലും ആ ദേഹം കൃത്രിമമായി ബലപ്രയോഗം ചെയ്ത് നശിപ്പിക്കപ്പെടുമ്പോള്‍, ജീവന് പീഡനം അനുഭവിക്കേണ്ടിവരില്ലേ? അത് ശാസ്ത്രദൃഷ്ട്യാ തെറ്റാവില്ലേ?
ഡോക്ടര്‍മാര്‍ ചെയ്യുന്ന
ശസ്ത്രക്രിയ പോലെ
രോഗികളുടെ അവയവങ്ങള്‍ ഡോക്ടര്‍മാര്‍ ഓപ്പറേഷന് ചെയ്തുമാറ്റിയാലും ഈ വേദന രോഗികള്‍ അനുഭവിക്കാറുണ്ടല്ലോ? ആരും ഡോക്ടറെ കുറ്റപ്പെടുത്താറില്ല. രോഗം മാറി സുഖം അനുഭവിക്കാമെന്ന പ്രതീക്ഷയാണ് അവരെ ആശ്വസിപ്പിക്കുന്നത്.
അതുപോലെ ഭീഷ്മദ്രോണാദികളുടെ മനുഷ്യശരീരം യുദ്ധത്തില്‍ നശിച്ചാല്‍ അവര്‍ക്ക് ദേവശരീരമാണ് കിട്ടുക.
‘ആഹവേഷു മിഥോളന്യോന്യം
ജിഘാംസന്തോ മഹീക്ഷിതഃ
യുധ്യമാനാഃ പരംശക്ത്യാ
സ്വര്‍ഗ്ഗം യാന്ത്യപരാജിതാഃ (സ്മൃതി)
(രാജാക്കന്മാര് പരസ്പരം വധിക്കാന്‍ ഒരുങ്ങി, പിന്മാറാതെ ബലം പ്രയോഗിച്ച് യുദ്ധംചെയ്ത് മരണമടയുന്നവര്‍ സ്വര്ഗംപൂകുന്നു)
ആ പ്രതീക്ഷമൂലം ഭീഷ്മദ്രോണാദികള്‍ സന്തോഷിക്കുകയാണ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: