ആലപ്പുഴ: ശമ്പള പരിഷ്കരണത്തില്‍ നേരിട്ട അവഗണനയില്‍ പ്രതിഷേധിച്ച് കേരള ഗവണ്മെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന്റെ ആഹ്വാന പ്രകാരം ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ പിന്തുണയോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍മാരും സ്ഥാപനങ്ങളില്‍ നിന്നു വിട്ടുനിന്ന് 22നു പണിമുടക്കും. പണിമുടക്കു കാലത്ത് ജില്ലയിലെ ഒരു മൃഗാശുപത്രിയില്‍ നിന്നും ഒരുമൃഗങ്ങള്ക്കും മരുന്നു ലഭിക്കുകയില്ല.
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഉള്‍പ്പെടെ നടത്താന്‍ നിശ്ചയിച്ചിരുന്ന യാതൊരു പരിശീലന പരിപാടികളും സമര കാലയളവില്‍ നടത്തുന്നതല്ല. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പു സമരം നടത്തും. സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരും. ആലപ്പുഴ ജില്ലയിലെ പണിമുടക്കു പ്രഖ്യാപന കണ്വെന്ഷന് കെജിവിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആര്. ഉഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ആര്. മിനി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: