കൊല്ലം: കൊല്ലം പുതിയകാവ് ശ്രീഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ മുന്നോടിയായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആധ്യാത്മിക പ്രഭാഷണ പരമ്പര ഇന്നാരംഭിക്കും. വൈകിട്ട് ആറിന് ഭഗവദ് ഗീത നിത്യജീവിതത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി ദര്‍ശനാനന്ദസരസ്വതി പ്രഭാഷണം നടത്തും. 22ന് ഹിന്ദുസംസ്കാരത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എം.രാധകൃഷ്ണനും 23ന് ദേവീ മഹാത്മ്യത്തെക്കുറിച്ച് ഡി.നാരായണശര്മ്മയും 24ന് സാമൂഹ്യപുരോഗതിയില്‍ സ്ത്രീജനങ്ങളുടെ പങ്കിനെക്കുറിച്ച് അഡ്വ.അഞ്ജന സുരേഷും 25ന് രാഷ്ട്രത്തിന്റെ സമഗ്രവികസനവും യുവാക്കളും എന്ന വിഷയത്തില്‍ അഡ്വ.പാലാ ജയസൂര്യയും 26ന് ജീവിതപുരോഗതിയില്‍ ആചാരാനുഷ്ഠനങ്ങളുടെ പങ്കിനെക്കുറിച്ച് ഡോ.അരവിന്ദാക്ഷനും 27ന് മാനൂഷികമൂല്യങ്ങളും ആധുനികസമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി കെ.പി.ഹരിദാസും പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: