കോട്ടയം: ജെഎന്‍യുവിലെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും ദേശസ്നേഹികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് പറഞ്ഞു. ബിജെപി നിയോജകമണ്ഡലം കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച ദേശഭക്ത കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഫ്സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചതുപോലെ രാജ്യദ്രോഹമാണ് അനുമതി നിഷേധിച്ചതിനെതിരായ പ്രതിഷേധവും. ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയായ രാഷ്ട്രപതി പ്രണവ് മുഖര്‍ജി ജെഎന്‍യു സന്ദര്‍ശിച്ചപ്പോള്‍ കില്ലര്‍ പ്രണവ് ഗോബാക്ക് എന്ന പോസ്റ്റര്‍ പതിച്ചാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ജെഎന്‍യുവിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ മറ്റപ്പെട്ടതായി കാണാന്‍ സാധിക്കില്ല. ഇത്തരം രാജ്യദ്രോഹങ്ങള്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിയമനടപടികള്‍ക്ക് രാജ്യത്തെ മുഴുവന്‍ ദേശസ്നേഹികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കൂട്ടായ്മയില്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, സംസ്ഥാന നിര്‍വ്വാഹസമിതിയംഗം ടി.എന്‍. ഹരികുമാര്‍, ബിനു. ആര്.വാര്യര്‍, പി.ജെ. ഹരികുമാര്‍, ആര്.സാനു, ബിനു. ആര്. മോഹന്‍, അനിതാ മോഹന്‍, ഡോ. ഇ.കെ. വിജയകുമാര്‍, വിജയലക്ഷ്മി നാരായണന്, കോര സി.ജോര്‍ജ്ജ്, റീബാ വര്‍ക്കി, ഡോ. പ്രവീണ്‍ ഇട്ടിച്ചെറിയ, അഡ്വ. സ്മിതാ ജയശങ്കര്‍, സുജാതസദന്, രേണുകാശശി, കെ.ശങ്കരന്, കുസുമാലയം ബാലകൃഷ്ണന്, കുടമാളൂര്‍ രാധാകൃഷ്ണ്, അനില്‍ തോട്ടുപുറം, കെ.പി.ഭുവനേശന്‍, സിന്ധു അജിത, കെ.സി.സന്തോഷ് കുമാര്‍, രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, എസ്.രാധാകൃഷ്ണന്, കെ.എല്‍.സജീവന്, ജോമോന് പനച്ചിക്കാട്, പ്രവീണ്‍ ദിവാകരന്, ഷാജി തൈച്ചിറ, കെ.ആര്.ശശി, ആര്.രാജു, ഹരി കിഴക്കേക്കുറ്റ്, സുരേഷ് അമ്പികഭവന്, രതീഷ് എംആര്‍, രാജേന്ദ്രപ്രസാദ്, കെ.എസ്. ഗോപന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: