ആലപ്പുഴ: രാജ്യത്തുണ്ടായ മാറ്റം ഇവിടെയും അനുഭവപ്പെടാന്‍ ബിജെപി പ്രവര്‍ത്തകര്‍ കഠിനാദ്ധ്വാനം നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. ബിജെപി ജില്ലാ കമ്മറ്റി ആഫീസ് സന്ദര്‍ശിച്ചശേഷം ജില്ലാഭാരവാഹിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രവര്‍ത്തകര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. വിപരീതമായ പരിതസ്ഥിതികളെയും എതിര്‍പ്പുകളെയും അതിജീവിച്ചാണ് ഇവിടുത്തെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദര്‍ശം പ്രചരിപ്പിക്കാന്‍ ശക്തമായ പ്രവര്ത്ത നം തന്നെ നടത്തണം.
ഭാരതത്തിലുണ്ടായ ശക്തമായ മാറ്റം ലോകം തന്നെ ആദരിക്കുന്ന അവസ്ഥയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാവായി മാറിക്കഴിഞ്ഞു. അനുകൂലമായ സാഹചര്യത്തെ സൈദ്ധാന്തിക രംഗത്തെ പ്രചരണത്തിനും സംഘടനയുടെ വളര്‍ച്ചയ്ക്കും തെരഞ്ഞെടുപ്പു നേട്ടമുണ്ടാക്കാനും ഉപയോഗിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു കഴിയണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നറ്റം തന്നെ ഇത്തവണ ബിജെപിക്കുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍.പത്മകുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. ജയകുമാര്‍, ഡി. അശ്വിനീദേവ്, ജില്ലാഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: