1978 മുതല്‍ ബാലഗോകുലം കേരളത്തില്‍ ശോഭായാത്ര നടത്തിവരുന്നു. അഷ്ടമിരോഹിണി ബാലദിനമായിട്ടാണ് ആഘോഷിച്ചുവരുന്നത്. ഈ ദിവസം ലോകനാഥന്റെ കരുണാകടാക്ഷത്തിനുള്ള പുണ്യദിനമാണ്. ലക്ഷക്കണക്കിന് കുരുന്നുകള്‍ ഭഗവദ് സമരണയില്‍ ലയിക്കുന്ന സുദിനം. നിരീശ്വരവാദം പ്രചരിപ്പിക്കുന്നവര്‍ക്കും, ഹിന്ദു വിശ്വാസത്തെ താറടിച്ചവര്ക്കും ബാലഗോകുലം എന്ന സംഘടന നല്കിയ അമൃതാണ് ശോഭായാത്ര.
ബാലഗോകുലം എന്നസംഘടനയ്ക്ക് രൂപം കൊടുത്ത എം.എ. കൃഷ്ണന്റെ ദീര്‍ഘവീക്ഷണത്തിന് പ്രണാമമര്‍പ്പിക്കുന്നു. ജാതിമതഭേദമെന്യേ ജനങ്ങള്‍ ഒഴുകിയെത്തി ആത്മഹര്‍ഷം തേടുന്ന പുണ്യദിനമാണ് ശ്രീകൃഷ്ണജയന്തി.
കഴിഞ്ഞ ശോഭായാത്രാ സന്ദേശം ”വീടിന് ഗോവ്, നാടിനുകാവ്, മണ്ണിനും മനസ്സിനും പുണ്യം എന്നതാണ്. കാര്‍ഷിക ആധാരിത, ഗോ ആധാരിത സാമ്പത്തികവ്യവസ്ഥയെ തച്ചുതകര്‍ത്ത കേരളത്തില്‍ പുനരുജ്ജിവനത്തിന്റെ സന്ദേശമാണ് ബാലഗോകുലം ഉയര്‍ത്തുന്നത്.
ഈവ്യവസ്ഥയുടെ പ്രയോക്താവായിരുന്ന ഭഗവാന്റെ ജന്മദിനത്തില് പൂര്‍വ്വകാല സ്മരണകള്‍ ഉയര്‍ത്തുന്നത് കേരള ഭാവിക്കുപകാരമാകും. എന്നതിരിച്ചറിവാണ് ഈസന്ദേശം സ്വീകരിയ്ക്കുവാന്‍ ബാലഗോകുലം പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. കുട്ടികളെ ദിശാബോധത്തോടെ വളര്‍ത്തുവാന്‍ കഴിയാതെ പരിതപിക്കുന്ന രക്ഷിതാക്കള്‍ക്ക് കലാ വൈജ്ഞാനിക സാംസ്കാരിക മികവുള്ള കുട്ടികളുടെ സൃഷ്ടിക്കായി ബാലഗോകുലം അതിന്റെ പ്രതിവാരക്ലാസുകള് മുടങ്ങാതെ നടത്തിവരുന്നു. സമൂഹത്തില്‍ നന്മയെ വളര്‍ത്തി തിന്മയുടെ മൂര്‍ത്തഭാവത്തെ ഇല്ലായ്മചെയ്യുന്ന കുട്ടികളിലൂന്നിയ സാംസ്കാരിക പരിവര്‍ത്തനത്തിന് കേരളം നല്കിയ കരുത്ത് വളരെ വലുതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: