”യച്ഛ്രേയഃ സ്യാല്‍ നിശ്ചിതം ബ്രൂഹി” (ഗീത ഒന്നില്‍ 7) ”എന്താണ് ശ്രേയസ്സെന്ന് നിശ്ചയിച്ച് പറഞ്ഞുതരൂ കൃഷ്ണാ! ” എന്ന അര്‍ജുനന്റെ അഭ്യര്‍ത്ഥനയ്ക്ക് ഇതാ ശ്രീകൃഷ്ണന്റെ നേര് മറുപടി:-
മുക്തനാവുന്നതുവരെ മനുഷ്യന് ലൗകികവും വൈദികവുമായ ധര്‍മ്മങ്ങള്‍ അനുസരിച്ച് ജീവിച്ചേ പറ്റൂ എന്ന് ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കുന്നു. വേദങ്ങള്‍ മുതല്‍ ഇതിഹാസ പുരാണങ്ങള്‍ ഉള്‍പ്പെടെ യുള്ള വൈദിക സാഹിത്യങ്ങളില്‍ വിജ്ഞാനം നേടുകയും സ്വയം ആചരിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയുമാണ് ബ്രാഹ്മണ ധര്‍മ്മം. പ്രജകളെ സകല വിധ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷിക്കുകയത്രേ ക്ഷത്രിയ ധര്‍മ്മം.
”ക്ഷത്രാല്‍ ത്രായതേ”- ഒരുമുറിവുപോലും ഏല്ക്കാതെ പ്രജകളെ രക്ഷിക്കുന്നവന് എന്നാണ് ക്ഷത്രിയന് എന്നവാക്കിന്റെ അര്‍ത്ഥം. ആ ധര്‍മ്മം നിഷ്ഠയോടെ ആചരിക്കുന്ന ഭരണാധികാരിയ്ക്ക് യുദ്ധവും ഹിംസയും അത്യാവശ്യമായി ചെയ്യേണ്ടിവരും. അല്ലെങ്കില്‍ നീതിയും ധര്‍മ്മവും നടപ്പാക്കാന്‍ കഴിയില്ല. ഈകലിയുഗത്തില് അഹിംസയും നിരാഹാരവും രാഷ്ട്രീയ കുതന്ത്രമാക്കി ഉപയോഗിച്ചുവരുന്നത് ധര്‍മ്മശാസ്ത്രപ്രകാരം തെറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: