പള്ളുരുത്തി: വൃക്കരോഗം ബാധിച്ച കുടുംബനാഥന് ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിക്കുന്നു. ചെറിയ കടവ് കമ്പനിപ്പടിയില്‍ കൈതവളപ്പില്‍ കെ.ഡി. ജോസിയാണ് സഹായം തേടുന്നത്. ഡയാലിസിസിലൂടെയാണ് ജീവന് നിലനിര്‍ത്തുന്നത്. ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ഓട്ടോ ഡ്രൈവറായ ജോസി ഒരു വര്‍ഷത്തിലധികമായി ജോലിയെടുക്കാന്‍ കഴിയാതായിട്ട്. ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി ചെയര്‍മാനായി ചികിത്സാ നിധിരൂപീകരിച്ചിട്ടുണ്ട്. കണ്ണമാലി യൂണിയന് ബാങ്കില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 31396, ഐഎഫ്എസ്സി കോഡ് യുബിഐ 534536. ഫോണ്‍: 9895060104.
പ്രതികരിക്കാൻ ഇവിടെ എഴുതുക: