കളമശേരി: 2015-16 അദ്ധ്യായന വര്‍ഷത്തെ ഉണര്‍വ്വ് സമഗ്ര വിദ്യഭ്യാസ പദ്ധതിയുടെ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച ഹൈസ്കൂളായി അയിരൂര്‍ സെന്റ് തോമസ് ഹൈസ്കൂളിനെയും മികച്ച യുപി സ്കൂളായി കുറ്റിക്കാട്ടുകര ഗവ. യുപിസ്കൂളിനെയും മികച്ച എല്‍പി സ്കൂളായി പനായിക്കുളം ഗവ.എല്പിസ്കൂളിനെയും ഹൈസ്കൂള്‍ വിഭാഗത്തില്‍ കളമശേരി എച്ച്എംറ്റി ഹൈസ്കൂളിനാണ് രണ്ടാം സ്ഥാനവും കരിമാല്ലൂര്‍ എഫ്എംസിടി ഹൈസ്കൂളിന് മൂന്നാം സ്ഥാനവും മുപ്പത്തടം ഗവ.ഹൈസ്കൂളിന് നാലാം സ്ഥാനവും ലഭിച്ചു. 42 സ്കൂളില്‍ നിന്നായി 13,500 കുട്ടികള്‍ സംബന്ധിച്ച ഉണര്‍വ്വ് പൊതുപരീക്ഷയില്‍ കുട്ടികള്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് മികച്ച സ്കൂളിനെ തെരഞ്ഞെടുത്തത്. മലയാളാം ഇംഗ്ലീഷ് വിഭാഗത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 27 കുട്ടികള്‍ ടോപ്പേഴ്സ് അവാര്‍ഡിന് തെരഞ്ഞെടുത്തു. സ്കൂളുകള്‍തോറും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ 42 കുട്ടികള്‍ സ്റ്റുഡന്റ്സ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര് ഹരായി. മികച്ച പ്രധാന അദ്ധ്യാപകരായി എല്‍പി വിഭാഗത്തില്‍ കെ.പി. ഗീത, എസ്എന്‍എല്‍പി സ്കൂള്‍ കൊടുവഴങ്ങ, യുപി വിഭാഗത്തില്‍ ഫെലിസിറ്റ ജിഎയുപിഎസ് മഞ്ഞുമ്മല്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്. ജയശ്രീ ജിഎച്ച്എസ്എസ് വെസ്റ്റ് കടുങ്ങല്ലൂര്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മികച്ച പ്രിന്‍സിപ്പലായി പത്മിനി ജിഎച്ച്എസ്എസ് മുപ്പത്തടം തെരഞ്ഞെടുത്തു. 25ന് മാളികം പീടികയിലും 29ന് പാതാളം എച്ച്ഐഎല്‍ ഗ്രൗണ്ടിലുമായി നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: