കോട്ടയം: സീനിയര്‍ നോണ്ജേര്ണലിസ്റ്റുകള്ക്ക് പെന്ഷന് അനുവദിച്ചു. രണ്ടായിരത്തിന് മുമ്പ് വിരമിച്ച പത്രജീവനക്കാര്‍ക്ക് സംസ്ഥാന പെന്ഷന് അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തെ കേരളന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എസ് ആര് അനില്‍കുമാറും ജനറല്‍ സെക്രട്ടറി ഗോപന് നമ്പാട്ടും നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി വി ബാലഗോപാലും സ്വാഗതം ചെയ്തു. 2016 ജനുവരി ഒന്നുമുതല്‍ ആനുകൂല്യം ലഭിക്കും. പ്രതിമാസം 2000രൂപ വീതമാണ് ലഭിക്കുക. ജോലി ചെയ്ത പത്രസ്ഥാപനത്തില്‍ നിന്നുള്ള എംപ്ലോയിമെന്റ് സര്ടിഫിക്കറ്റ് അടക്കം ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസുകളിലാണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു കോടി രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. പെന്ഷന് വാങ്ങികൊണ്ടിരിക്കുന്നവരുടെ ജനുവരിമാസത്തെ പെന്ഷന് അടുത്ത ആഴ്ചയില്‍ വിതരണം ചെയ്യും. മാര്‍ച്ച് വരെയുള്ള പെന്ഷന് വിതരണം ചെയ്യുന്നതിനുള്ള തുക അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: