ചങ്ങനാശ്ശേരി: കണ്ണൂരിലെ പാപ്പിനിശ്ശേരിയില്‍ സിപിഎം ആക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാറും ബിജെപിയും പ്രതിഷേധ യോഗം ചേര്‍ന്നു. കാര്യാലയത്തില്‍നിന്നും ആരംഭിച്ച് നഗരംചുറ്റി പെരുന്ന ബസ് സ്റ്റാന്റില്‍ സമാപിച്ചു. ജില്ലാ ധര്‍മ്മ ജാഗരണ്‍ പ്രമുഖ് മനോജ് യോഗത്തെ അഭിസംബോധനചെയ്തു സംസാരിച്ചു. ആര്‍എസ്എസ് ജില്ലാ വ്യവസ്ഥാ പ്രമുഖ് പി.ഡി. ബാലകൃഷ്ണന്, കാര്യകാരി സദസ്യന്‍ പി.ആര്. സജീവ്, താലൂക്ക് ശാരീരിക് പ്രമുഖ് ശ്രീകുമാര്‍, താലൂക്ക് സഹകാര്യവാഹ് ഷിജു, താലൂക്ക് വ്യവസ്ഥാ പ്രമുഖ് അയ്യപ്പന്, ബിജെപി സംസ്ഥാന സമിതിയംഗം എം.ബി. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, എന്‍.പി. കൃഷ്ണകുമാര്‍, എം.പി. രവി, എം.എസ്. വിശ്വനാഥന്, പി. സുരേന്ദ്രനാഥ്, എന്‍.ടി. ഷാജി, വി.വി. വിനയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: