പൊന്‍കുന്നം: സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് ബസ് കാത്തു നിന്ന യുവതിയുടെ തലയില്‍ വീണു. കറുകച്ചാല്‍ കൂത്രപ്പള്ളി കുട്ടന്പേരൂര് വീട്ടില്‍ സുനി(32)ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ പത്തിനു മകനോടൊപ്പം കുടുംബവീടായ ആനിക്കാട്ടേക്ക് പോകുന്നതിനായി പൊന്‍കുന്നം ബസ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് ഷോപ്പിംഗ് കോംപളക്സിലെ വനിതകളുടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രീറ്റ് ഇളകി യുവതിയുടെ തലയില്‍ വീണത്. അഞ്ചു കിലോയോളം ഭാരമുള്ള ഇഷ്ടികയുടെ ഭാഗങ്ങളുള്ള കോണ്‍ക്രീറ്റ് തലയില്‍ വീണു പരിക്കേറ്റ യുവതിയെ ഹോം ഗാര്‍ഡും സ്റ്റാന്‍ഡിലെ വ്യാപാരികളും ചേര്‍ന്ന് ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
30 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തില്‍ നിന്നും ഇതിനു മുന്‍പും പലതവണ കോണ്‍ക്രീറ്റ് അടര്ന്നുവീണിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: