പനമറ്റം: ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ പെരുന്തേനീച്ചകൂട് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പെരുന്തേനിച്ച കൂട് കൂട്ടിയിരിക്കുന്നത്. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളാണിത്.
നിരവധിതവണ കൂട് നശിപ്പിക്കുന്നതിന് നാട്ടുകാരും പിടിഎയും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുന്നിട്ടിറങ്ങിയവരെല്ലാം തേനീച്ചയുടെ ആക്രമണത്തെ ഭയന്ന് പിന്മാറി. ഒന്ന് രണ്ട് ആളുകളെ തേനീച്ചകള്‍ ആക്രമിച്ചതോടെ നാട്ടുകാര്‍ ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. പിടിഎയുടെ നേതൃത്വത്തില്‍ സ്കൂള്‍ അധികൃതര്‍ ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിരുന്നു. അധികൃതര്‍ പരാതി അവഗണിച്ചതായി പിടിഎ ഭാരവാഹികള്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: