അശുദ്ധിയില്ലാത്തവരും, മൂഢബുദ്ധികളും ജട ഭസ്മം അസ്ഥി എന്നിവ ധരിക്കുന്ന വരുമായി ഭവിക്കട്ടെ. ധര്‍മ്മത്തെ ഉപദേശിക്കുന്ന വേദത്തെയും വേദജ്ഞരായ ബ്രാഹ്മണരേയും നിങ്ങള്‍ നിന്ദിക്കുന്നു.
വേദത്തിനും ബ്രാഹ്മണര്‍ക്കും പ്രമാണം ഭഗവാനാണ്. ശുദ്ധവും സനാതനവുമായ വേദത്തെ അവഹേളിച്ചതിനാല്‍, നിങ്ങള്‍ വേദവിരുദ്ധമായ നീചധര്മ്മത്തെ പ്രാപിക്കുന്നവരായിത്തീരും. തമോഗുണപ്രധാനികളായ നിങ്ങളുടെ ആരാധ്യദേവന്
തമോഗുണപ്രധാനിയായ ഭൂതാധിനാഥനാണല്ലോ.
ഇങ്ങനെ ശിവപാര്‍ഷദന്മാരെ ഭൃഗുമഹര്‍ഷിയും ശപിച്ചു. ഇത്രയും കഴിഞ്ഞപ്പോള്‍, ശിവന് അല്പം മന:പ്രയാ സത്തോടെ, പരിവാരങ്ങളോടൊന്നിച്ച് കൈലാസത്തിലേക്ക് മടങ്ങിപ്പോയി. പ്രജാപതികള്‍ പിന്നീട് അനിഷ്ടാനുഭ വങ്ങളൊന്നും കൂടാതെ, ആയിരം സംവത്സരക്കാലം നീണ്ടുനില്‍ക്കുന്ന ആയാഗം പൂര്‍ത്തിയാക്കി, ഭഗവാന് ശ്രീഹരിയെ ആരാധിച്ചു. ഗംഗായമുനകളുടെ സംഗമസ്ഥാനമായ പ്രയാഗയില്‍ അവഭൃഥസ്നാനം നിര്‍വ്വഹിച്ച് അവരെല്ലാം അവരവരുടെ സ്ഥാനങ്ങളിലേക്കു മടങ്ങിപ്പോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: