കുന്നത്തൂര്‍: കഴിഞ്ഞദിവസം വീശിയടിച്ച ശക്തമായ കാറ്റില്‍ നിരവധി വ്യാപാരസ്ഥാപനങ്ങളുടെയും ഭരണിക്കാവിലെ പഞ്ചായത്ത് ബസ് സ്റ്റാന്റിന്റെയും മേല്‍ക്കൂരകള്‍ തകര്‍ന്നു. രാവിലെ മുതല്‍ തന്നെ മേഖലയില്‍ ശക്തമായ കാറ്റാണ് അടിച്ചത്. ഭരണിക്കാവിലെ പഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ ഷീറ്റ് മേഞ്ഞ മേല്‍കൂര അപ്പാടെ ഇളകി നിലം പതിച്ചു. സ്റ്റാന്റ് പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ അപകടം ഒഴിവായി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കാത്തിരുപ്പ് കേന്ദ്രമാണ് തകര്‍ന്നത്. ശാസ്താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി, മുതുപിലക്കാട് എന്നിവിടങ്ങളിലെ ചില കടകളുടെയും മേല്‍ക്കൂരകള്‍ പറന്നു പോയവയില്പെടും. നിരവധി റബ്ബര്‍മരങ്ങളും കടപുഴകി. വിവിധ ഭാഗങ്ങളില വൈദ്യുതബന്ധവും താറുമാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: