ചവറ: തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി രണ്ടുവര്‍ഷം മുമ്പ് വ്യവസായിയായ വലിയം സിനോജിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രവിപിള്ളയുടെ നോമിനിയായി വ്യവസായി വിജയന്‍പിള്ളയെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ധാരണയില്‍ എത്തിയത് സിപിഎമ്മില്‍ പൊട്ടിത്തെറിയ്ക്ക് കാരണമാകുന്നു. ചവറയില്‍ ഒരു മുസ്ലീം സമുദായത്തില്‍പ്പെട്ട ന്യൂനപക്ഷക്കാരനെ അവതരിപ്പിച്ച് ഷിബുവിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാമെന്ന ധാരണയില്‍ ആണ് എംകെ പക്ഷം നീക്കങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ പ്രദേശിക ഘടകങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ പിണറായി വിജയന്റെയും കോടിയേരിയുടെയും മക്കള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയായ വ്യവസായി രവിപിള്ളയുടെ നോമിനിയായിട്ടാണ് വിജയന്‍പിള്ളയെ എല്‍ഡിഎഫ് സ്വതന്ത്രനായി അവതരിപ്പിക്കുന്നത്. കള്ള് വ്യവസായിയായിരുന്ന വിജയന്‍പിള്ളയുടെ കൂടുതല്‍ തൊഴിലാളികളും ഈഴവസമുദായക്കാരായിരുന്നു എന്നത് സിപിഎമ്മിന് പ്രതീക്ഷ നല്കുന്നു. കൂടാതെ എന്എസ്എസുകാരനായതുകൊണ്ട് നായര്‍ സമുദായത്തിന്റെ വോട്ട് നിലനിര്‍ത്താന്‍ കഴിയുമെന്ന ധാരണയും സിപിഎമ്മിനുണ്ട്.
എന്നാല്‍ സിനോജിനെ ഒഴിവാക്കുന്നതിലൂടെ മുസ്ലീം സമുദായത്തിന്റെ വോട്ട് ചോരുമെന്ന പേടിയും പാര്‍ട്ടിക്കുണ്ട്. വിജയന്‍പിള്ളയെ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് നവകേരളമാര്‍ച്ചിന്റെ കുന്നത്തൂര്‍ പര്യടനം കഴിഞ്ഞ് ശാസ്താംകോട്ട വിജയകാസിലില് താമസിച്ച് ചര്‍ച്ചകള്‍ നടത്തിയതും ചവറയില്‍ നടന്ന മാര്‍ച്ചിന്റെ സ്വീകരണപരിപാടിയില്‍ വിജയന്‍പിള്ളയെ മുന്‍സീറ്റില്‍ പരിഗണിച്ചതും എന്ന് ആരോപണമുണ്ട്. ആര്‍എസ്പിയിലും ഡിഐസിയിലും പിന്നീട് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച വിജയന്‍പിള്ളയ്ക്ക് സീറ്റ് നല്‍കുന്നത് പാര്‍ട്ടിയില്‍ വന്‍എതിര്‍പ്പിന് കാരണമായിട്ടുണ്ട്. പാര്‍ട്ടിക്കാരനല്ലാത്ത ആളിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടിവരുന്നത് തോല്‍വിയ്ക്ക് കാരണമാകുമെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നത്. കൂടുതല്‍ എതിര്‍പ്പ് പാര്‍ട്ടിയിലുണ്ടായാല്‍ ചവറ സീറ്റ് സിപിഐക്ക് നല്കി എല്‍ഡിഎഫിന്റെ സ്വതന്ത്രനായി മത്സരിപ്പിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. സിനോജിനെ ഒഴിവാക്കിയാല്‍ ഉണ്ടാകാവുന്ന തിരിച്ചടികള്‍ നേരിടാന്‍ സിപിഎം പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: