കുമരകം: യുവാവിനെ മര്‍ദ്ദിച്ച് ബൈക്ക് തട്ടിയെടുത്തു. മര്‍ദ്ദനമേറ്റ യുവാവ് അതീവഗുരുതരാവസ്ഥയില്‍. കുമരകം പൊയ്ക്കാട്ടുശേരിയില്‍ സിബി(47)ക്കാണ് മുണ്ടക്കയം സ്വദേശിയായ വര്‍ഗീസിന്റെ മര്‍ദ്ദനമേറ്റത്. പ്രതി മര്‍ദ്ദനമേറ്റ സിബിയുടെ സുഹൃത്താണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി ഉത്സവം കഴിഞ്ഞുവന്നവരാണ് ഗുരുതരമായ പരിക്കുകളോടെ വീടിന് മുന്നിലുള്ള റോഡില്‍ സിബി കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെത്തിച്ചു. ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. സിബി മിലിട്ടറി സര്‍വ്വീസിലായിരുന്നു. ആക്രമണം നടത്തിയശേഷം പ്രതി സിബിയുടെ ബൈക്കുമായാണ് കടന്നുകളഞ്ഞത്.
കുമരകം പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് സംഭവം അന്വേഷിക്കാനോ നിജസ്ഥിതി അറിയാനോ ശ്രമിച്ചിട്ടില്ലായെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. സിബി ഇപ്പോഴും ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: