കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ കളമൊരുക്കം അണിയറയില്‍ നടക്കുമ്പോള്‍ ജില്ലയില്‍ ആരോപണ വിധേയരുടെ നിര കോണ്‍ഗ്രസിനെ വട്ടം കറക്കും. നാലു വട്ടം തുടര്‍ച്ചയായി എംഎല്‍എയും നിലവിലെ മന്ത്രിസഭയില്‍ മന്ത്രിയുമായ കെ.ബാബു അടക്കമുള്ള സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും അഴിമതി ആരോപണത്തിന്റെ മുള്‍മുനയിലാണ്. സോളാര്‍ തട്ടിപ്പു കേസില്‍ മുന്‍ കെപിസിസി സെക്രട്ടറിയും തൃക്കാക്കര എംഎല്‍എയുമായ ബെന്നി ബഹനാന്, എറണാകുളം എംഎംഎ ഹൈബി ഈഡന് എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് നിലനില്‍ക്കുന്നത്. കൂടാതെ കുന്നത്തുനാട് എംഎല്‍എ വി.പി. സജീന്ദ്രനെതിരെ ക്രൈസ്തവ സഭയും ശക്തമായി രംഗത്തുണ്ട്. സഭയെ സഹായിക്കാത്ത സജീന്ദ്രനെ ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ അവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യം സഭ നേതൃത്വം ഉയര്‍ത്തിയതായി അറിയുന്നു. തൃപ്പുണിത്തുറ മണ്ഡലത്തില്‍ നിന്ന് നാലു തവണ മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രി ഉമ്മണ്‍ ചാണ്ടിയുടെ വിശ്വസ്തന് കെ.ബാബു ഇപ്പോള്‍ കോടതികള്‍ കയറിയിറങ്ങുകയാണ്.
ബാര്‍ ഉമടമകളില് നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് കോടതി നല്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന്റെ ഇളവിലാണ് ഇപ്പോള്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത്. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരാളെ വീണ്ടും മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രതിക്ഷകള്‍ക്ക് കോട്ടം തട്ടുമെന്ന് ജില്ലയിലെ പ്രുഖ നേതാക്കള്‍ പറയുന്നു. ഇത്തരം സ്ഥാനാര്‍ത്ഥികളെ കെട്ടിയേല്‍പ്പിച്ചാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന സൂചനയും കെപിസിസി നേതൃത്വത്തിന് നല്‍കിയതായി അറിയുന്നു. ബെന്നി ബഹനാനെതിരെ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത.എസ്.നായര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ ഉമ്മണ്ചാണ്ടിയെ രക്ഷിക്കുന്നതിന് വേണ്ടി ബെന്നി ബഹനാന് സരിതയുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. ഹൈബി ഈഡനെതിരെയും സോളാര്‍ തട്ടിപ്പില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവരെ ഒഴിവാക്കി സീറ്റ് തരപ്പെടുത്താന്‍ പലരും രംഗത്ത് ഇറങ്ങി കഴിഞ്ഞു. മുന്‍ ചാലക്കുടി എംപിയും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ട കെ.പി. ധനപാലന് എറണാകുളം ജില്ലയില്‍ സീറ്റ് ഉറപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ആലുവയില്‍ അന്‍വര്‍ സാദത്തും സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള കരുക്കളാണ് നടത്തുന്നത്. വി.ഡി. സതീശനും ഇത്തവണ മത്സരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ 14 മണ്ഡലങ്ങളില്‍ 11 സീറ്റും യുഡിഎഫാണ് നേടിയത്. ഇതില്‍ തന്നെ ഒമ്പത് പേര് കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ്. എന്നാല്‍ ഇത്തവണയും മുഴുവന്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്കിയാല് വന്‍ പൊട്ടിത്തെറിയായിരിക്കും കോണ്‍ഗ്രസില്‍ ഉണ്ടാവുകയെന്ന് ഉറപ്പായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: