ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്തും, ജില്ലയിലാകെയും സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ ബഹുജന പ്രക്ഷോഭം ഉയര്‍ത്തികൊണ്ടു വരുമെന്ന് സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ അറിയിച്ചു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ അതെ നാണയത്തില്‍ നേരിടില്ല, നാട്ടില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കണമെന്നാണ് ആര്‍എസ്എസിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും താല്‍പ്പര്യമെന്നും അവര്‍ പറഞ്ഞു.
തങ്ങളുടെ സംയമനം നാട്ടില്‍ അഴിഞ്ഞാടി അക്രമ പരമ്പരകള്‍ ആവര്‍ത്തിക്കാനുള്ള ലൈസന്‍സായി സിപിഎം കാണരുതെന്നും അവര്‍ മുന്നറിയിപ്പ് നല്കി. പള്ളിപ്പുറത്ത് യാതൊരു പ്രകോപനവുമില്ലാതെ സിപിഎമ്മുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും കടയും വാഹനങ്ങളും തകര്‍ത്തതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കുമെന്ന് ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം അക്രമങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് 20ന് വൈകിട്ട് അഞ്ചിന് പള്ളിപ്പുറത്ത് വന്‍ പ്രതിഷേധ പ്രകടനവും സമ്മേളവും നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അക്രമ രാഷ്ട്രീയത്തിനെതിരെ ജില്ലയിലാകെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.
സിപിഎം പ്രവര്ത്തകന് വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച സംഭവം ആര്‍എസ്എസുകാര്‍ നടത്തിയ കൊലപാതകമാണെന്ന് കുപ്രചരണം നടത്തി നാട്ടില്‍ ബോധപൂര്‍വം അക്രമം അഴിച്ചു വിടുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതായിരുന്നു. പള്ളിപ്പുറത്തും ചേര്‍ത്തല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലും നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ അണിചേരുകയാണ്. ഇതാണ് സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തില്‍ പോലും ബിജെപിക്ക് ഇത്തവണ രണ്ടംഗങ്ങളെ ലഭിച്ചു. ഇത് സിപിഎമ്മിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
എംഎല്‍എയടക്കമുള്ള പ്രമുഖ സിപിഎം നേതാക്കള്‍ ഇപ്പോഴത്തെ വീടാക്രമണങ്ങളുടെ ഗൂഡാലോചനയില്‍ പങ്കാളികളാണ്. സിപിഎമ്മുകാരന്റെ മരണം സംബന്ധിച്ച് പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരും.
വീടാക്രമണ കേസുകളിലെ പ്രതികളെ എത്രയും വേഗം പിടികൂടാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ജി. ഗോപകുമാര്‍, ഹിന്ദുഐക്യവേദി ജില്ലാജനറല്‍ സെക്രട്ടറി സി. എന്‍. ജിനു, ആര്‍എസ്എസ് ജില്ലാ പ്രചാര്‍പ്രമുഖ് കെ. ആര്. സുബ്രഹ്മണ്യന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: