പള്ളിപ്പുറം: സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും നേരെ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി
ഷിബുവിന്റെ മരണത്തെത്തുടര്‍ന്ന് രാത്രിയില്‍ ആര്‍എസ്എസ്, ബിജെപി, ബിഎംഎസ് പ്രവര്‍ത്തകരുടെ വീടുകളില്‍ ആക്രമണം നടത്തിയ ഗുണ്ടകളാണ് വീടുകളിലുണ്ടായിരുന്ന പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും നേരെ ഭീഷണിമുഴക്കിയത്. വീടുകള്‍ കുത്തിപ്പൊളിച്ച് അകത്തുകയറിയ സംഘം പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും നേരെ മാരകായൂധങ്ങള് നീട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പലരും ബഹളം കേട്ട് അക്രമി സംഘത്തിന്റെ മുന്നില്‍ നിന്ന് ഓടി രക്ഷപെട്ടതുകൊണ്ടാണ് ജീവന് തിരിച്ചുകിട്ടിയത്. മൂര്‍ച്ചയേറിയ മാരകായൂധങ്ങളാണ് എല്ലാവരുടെയും കൈകളിലുണ്ടായിരുന്നതെന്നും കണ്ടാലറിയാവുന്നവര്‍ അക്രമിസംഘത്തിലുണ്ടായിരുന്നുവെന്നും തെളിവെടുപ്പില്‍ വമലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: