ഹരിപ്പാട്: ക്ഷേത്രവളപ്പില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ നാല് ഡിവൈഎഫ്ഐക്കാരെ ഹരിപ്പാട് എസ്ഐ: എസ്.എസ്. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
പിലാപ്പുഴ ഒറ്റത്തെങ്ങില്‍ ജിതിന് (23), കന്നിമേല്‍ വീട്ടില്‍ നിഖില്‍ (22), കുറ്റിക്കാട് ലക്ഷംവീട്ടില്‍ മനീഷ് (19), ഹരികൃഷ്ണഭവനത്തില്‍ ഹരികൃഷ്ണന് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെകൂടാതെ മറ്റ് മൂന്ന്പേര്‍കൂടി കേസില്‍ പ്രതികളായി ഉണ്ടെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ പിലാപ്പുഴ വാത്തുകുളങ്ങര ദേവീക്ഷേത്രത്തില്‍ മാരകായുധങ്ങളുമായി എത്തിയ പ്രതികള്‍ സ്ത്രീകളെയും, കുട്ടികളെയും വിരട്ടി ഓടിച്ചശേഷമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ബുധനാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലായ ഇവര്‍ക്ക് വേണ്ട നിയമസഹായം ചെയ്ത് കൊടുക്കുന്നതിനായി നഗരത്തിലെ ഒരു പ്രദേശിക സിപിഎം നേതാവാണ് രംഗത്തെത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: