മാവേലിക്കര: കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ ഒന്നരവയസ്സുകാരനെ ജീവന് പണയപ്പെടുത്തി രക്ഷിച്ച അന്യസംസ്ഥാന തൊഴിലാളി ബംഗാള്‍ മുഷിദാബാദ് സ്വദേശി സഫര്‍ അലിഖാന് (38)നെ ഈരേഴ വടക്ക് ബാലഗോകുലത്തിന്റെയും മാതൃസമിതിയുടെ നേതൃത്വത്തില്‍ ആദരിക്കുകയും പാരിതോഷികം നല്കി അനുമോദിക്കുകയും ചെയ്തു.
ചെട്ടികുളങ്ങര ഈരേഴവടക്ക് പാലാഴിയില്‍ റാം ഗോപാലിന്റെയും ശ്രീകലയുടെയും മകന് ശ്രീദത്ത് (ഒന്നര വയസ്) ആണ് കളിച്ചുകൊണ്ടിരിക്കേ കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ 18 അടി താഴ്ച്ചയുളള കിണറ്റില്‍ വീണത്.
വീട്ടുകാര്‍ നിലവിളിക്കുകയും, നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തു. പകച്ചുനിന്ന ജനങ്ങള്‍ക്കിടയിലേക്ക് തൊട്ടടുത്ത വീട്ടില്‍ പണി ചെയ്തുകൊണ്ടിരുന്ന ബംഗാള്‍ മുഷിദാബാദ് സ്വദേശി സഫര്‍ അലിഖാന് (38) ഓടിവരുകയും നിമിഷനേരംകൊണ്ട് കിണറ്റിലേക്ക് എടുത്ത് ചാടുകയും രണ്ടു തവണ വെള്ളത്തിലേക്ക് താണുപോയ കുഞ്ഞിനെ മൂന്നാം തവണ അതിസാഹസികമായി കാല്കൊണ്ട് തട്ടി മുകളിലേക്ക് ഉയര്‍ത്തി രക്ഷപെടുത്തുകയായിരുന്നു.
ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ജെ. രാജ്മോഹന്‍, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.ദേവാനന്ദ്, ഉണ്ണികൃഷ്ണന്, ഹരികുമാര്‍, ഗോപന്, രവീന്ദ്രന്‍പിള്ള, ഹൈന്ദവകരയോഗം പ്രസിഡന്റ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: