Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന് പരീക്ഷണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 07:52 pm IST
in Samskriti

അദ്ധ്യാത്മരാമായണത്തില്‍ ആദ്യം സുരസയുടെ പരീക്ഷണമാണ്. എന്നാല്‍ വാല്‍മീകി രാമായണത്തില്‍ മൈനാകത്തിന്റെ സല്‍ക്കാരമാണ് ആദ്യം. ഹനുമാന്‍ അസാദ്ധ്യമായ ഒരുവലിയ കൃത്യമാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഹനുമാനിത് പൂര്‍ത്തിയാക്കുവാന്‍ കഴിയുമോയെന്ന് ദേവന്മാര്‍ക്ക് ആശങ്കയുണ്ടായി. അതിനാല്‍ അവര്‍ നാഗമാതാവും സൂര്യനു തുല്യയുമായ സുരസയെ സമീപിച്ചു പറഞ്ഞു.

”ഇതാ വായുപുത്രനായ ഹനുമാന്‍ സമുദ്രത്തിന്റെ മുകളിലൂടെ പറക്കുന്നു. ഞങ്ങള്‍ ഇയാളുടെ ബലവും പരാക്രമവും മനസ്സിലാക്കാനാഗ്രഹിക്കുന്നു. നിങ്ങള്‍ അയാള്‍ക്കൊരു തടസ്സമുണ്ടാക്കണം. അതിന് പര്‍വതാകാരവും ദംഷ്‌ട്രങ്ങളും മഞ്ഞനിറമുള്ള കണ്ണുകളുമുള്ള വലിയ രാക്ഷസിയായി ആകാശംപോലെ വലിയ മുഖം സ്വീകരിക്കണം. ഒരുപക്ഷേ ഇയാള്‍ ഉപായംകൊണ്ട് നിങ്ങളെ ജയിക്കും. ഇല്ലെങ്കില്‍ തോല്‍ക്കും.”

അതുകേട്ട് സുരസ ഒരു രാക്ഷസിയുടെ വികൃതവും അസുന്ദരവും ഭയാനകവുമായ രൂപം ധരിച്ച് സമുദ്രമദ്ധ്യത്തില്‍ വച്ച് ഹനുമാനെ തടഞ്ഞു. ”ഹേ വാനരാ, നിന്നെ ഈശ്വരന്മാര്‍ എനിക്കു ഭക്ഷണമായി തന്നിരിക്കുന്നു. ഇപ്പോള്‍ നല്ല വിശപ്പുണ്ട്. നീ എന്റെ വായിലേക്ക് കയറിക്കോ.” ഇതുകേട്ട് ഹനുമാന്‍ പറഞ്ഞു: ”ഹേ ദേവി, ഞാന്‍ അഖിലജഗത്തിനും അധിപതിയായ ഭഗവാന്റെ നിര്‍ദ്ദേശാനുസരണം സീതയെ അന്വേഷിക്കാന്‍ പെട്ടെന്നു പോകുകയാണ്. രാക്ഷസന്മാരുടെ നഗരത്തില്‍ചെന്ന് സീതയെ കണ്ടുപിടിച്ചിട്ട് ഇന്നോ നാളെയോ വരുന്നുണ്ട്. ആ വിവരം രഘുപതിയെ ചെന്നറിയിച്ചിട്ട് നിനക്കു ഞാന്‍ ഭക്ഷണമായിക്കൊള്ളാം. ഞാനൊരിക്കലും അസത്യം പറയില്ല. എനിക്കു വഴിതരൂ.”

”ഇല്ല എനിക്ക് ദാഹവും വിശപ്പും സഹിക്കാന്‍ പറ്റുന്നില്ല. ആര്‍ക്കും എന്നെക്കടന്നുപോകാന്‍ പറ്റില്ല എന്ന് ബ്രഹ്മാവ് വരം തന്നിരിക്കുന്നു. വാ എന്റെ വായിലേക്ക് കയറിക്കോ.”

”നിന്റെ നിശ്ചയം അങ്ങനെയാണെങ്കില്‍ എന്നെ തിന്നാന്‍ സാധിക്കുന്നവിധം വാ പിളര്‍ന്നോളൂ.” എന്നുപറഞ്ഞ് ഹനുമാന്‍ തന്റെ ശരീരം പത്തുയോജന വലുതാക്കി. സുരസ ഉടനെ വായ് ഇരുപതുയോജന വലുതാക്കി. മാരുതി മുപ്പതുയോജന വലുതായി. ഇങ്ങനെ അമ്പതുയോജന വരെയായി.(വാല്‍മീകി രാമായണത്തില്‍ നൂറുയോജനവരെ തമ്മില്‍ മത്സരിച്ചു വലുതാക്കുന്നു). ഈ പരീക്ഷ മതി. ഇവര്‍ അത്യന്തം പരിശുദ്ധനാണ് ആരും ജയിക്കുകയില്ല എന്ന് സുരസ ഉള്ളില്‍ നിനച്ചു.

ഉടനെ മാരുതി പെരുവിരലോളം ചെറുതായി. വേഗത്തില്‍ സുരസയുടെ വായിലേക്കു കടന്നിട്ട് പുറത്തേക്കുവന്നു. സുരസയെ തോല്‍പിച്ചുവെങ്കിലും വിനയവാനായ ഹനുമാന്‍ അവരെ സ്തുതിക്കുന്നു. ”ഹേ ദക്ഷപുത്രിയായ നാഗമാതാവേ നിങ്ങളുടെ വരം സത്യമാക്കിയിരിക്കുന്നു. ഞാന്‍ വിദേഹരാജകുമാരിയെ അന്വേഷിച്ചുപോകട്ടെ. ഹേ ദേവി! ദേവന്മാരുടെ സുഖത്തില്‍ തല്‍പരേ, ശുഭേ, ശുദ്ധേ, നമസ്‌തേ. ഞാന്‍ നിന്റെ പാദങ്ങളെ ശരണം പ്രാപിക്കുന്നു.

” സുരസ സ്വന്തംരൂപം പ്രദര്‍ശിപ്പിച്ചുകൊണ്ട് പറഞ്ഞു: ” അല്ലയോ വാനരശ്രേഷ്ഠാ! നിന്റെ ബലമറിയാന്‍ ദേവന്മാര്‍ അയച്ചുവന്നതാണ് ഞാന്‍. കാര്യസാദ്ധ്യത്തിനായി നീ സുഖമായി പോകൂ. രാമനെക്കൊണ്ട് വിദേഹരാജകുമാരിയെ തിരിച്ചുകൊണ്ടുവരുവിക്കൂ.” ദേവന്മാര്‍ കേമം കേമം എന്നു പുകഴ്‌ത്തുന്നതിനിടയില്‍ ഹനുമാന്‍ വീണ്ടും ആകാശത്തിലേക്കുയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.