കൊല്ലം: കാര്‍ഷിക വികസനകര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സാങ്കേതികസംഗമം ഉണര്‍വ് 19, 20 തീയതികളില്‍ വെട്ടിക്കവല ബ്ലോക്കില്‍ നടക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 19നു രാവിലെ 9.30നു ചെങ്ങമനാട് അരോമ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശങ്കരപിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
വെട്ടിക്കവല ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനില്‍ ടി.ഡാനിയേല്‍ അധ്യക്ഷതവഹിക്കും. 10.30നു ജൈവകൃഷിയും പ്രാധാന്യവും എന്ന വിഷയത്തിലുള്ള സെമിനാര്‍ റിട്ട. കൃഷി ജോയിന്റ് ഡയറക്ടര്‍ പി.വിക്രമന് നയിക്കും. 2.30നു കൂണ്‍കുഷി പരിപാലനത്തിനുള്ള ക്ലാസും 3.30നു കാര്‍ഷിക വായ്പാ പദ്ധതികളെക്കുറിച്ച് ബാങ്ക് പ്രതിനിധികളുടെ ക്ലാസും ഉണ്ടായിരിക്കും. 4.30നു നടക്കുന്ന പൊതുസമ്മേളനത്തിന്റെയും മൈലം പള്ളിക്കലില്‍ ആരംഭിക്കുന്ന വെട്ടിക്കവല അഗ്രോസര്‍വീസ് സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി കെ.പി. മോഹനന് നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിക്കും. കെ.എന്‍.ബാലഗോപാല്‍ എംപി, പി. അയിഷാപോറ്റി എംഎല്‍എ എന്നിവര്‍ സംസാരിക്കും.
20നു നേന്ത്രവാഴ പരിപാലനവും മട്ടുപ്പാവിലെ പച്ചക്കറികൃഷിക്കുള്ള വിക്ക് ഇറിഗേഷന്‍ രീതികള്‍ തേനീച്ച കൃഷിവികസനം എന്നിവയില്‍ ക്ലാസ് ഉണ്ടാകും. വൈകിട്ടു 4.30ന് നടക്കുന്ന സമാപനസമ്മേളനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്മാന് പി.കെ.ജോണ്സണ് ഉദ്ഘാടനം ചെയ്യും. മേലില പഞ്ചായത്ത് പ്രസിഡന്റ് പി.പ്രസാദ് അധ്യക്ഷത വഹിക്കും. കൃഷിയന്ത്രങ്ങള്‍, ഫലവൃക്ഷ തൈകള്‍, ഓര്‍ക്കിഡ് മറ്റു പൂച്ചെടികള്‍ ജൈവ ഉല്പന്നങ്ങള്, മത്സ്യയിനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവുമാണ്. പത്രസമ്മേളനത്തില്‍ ആത്മാ പ്രോജക്ട് ഡയറക്ടര്‍ കെ.പി. ജേക്കബ്, കൃഷി അസി. ഡയറക്ടര്‍ എ.ജി.അനില്‍കുമാര്‍, പി. ബിജു, എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: