കൊല്ലം: ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റകാരായ എസ്എഫ്ഐക്കാര്‍ക്ക് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലും വിദ്യാര്‍ത്ഥി പ്രക്ഷോഭം വ്യാപകം. ഇന്നലെ സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് ആചരിച്ചു. പഠിപ്പുമുടക്കി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കൊട്ടിയം നഗരത്തില്‍ നടന്ന പ്രതിഷേധ യോഗം എബിവിപി സംസ്ഥാന സമിതിയംഗം ആര്.ബബുല്‍ദേവ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ എസ്എഫ്ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന പോലീസ് നിലപാട് ദളിത് സമൂഹത്തിനോടുള്ള നീതിനിഷേധമാണെന്ന് പറഞ്ഞു. കൊല്ലം നഗരത്തില്‍ നടന്ന പ്രതിഷേധയോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷിജില്‍ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, അഞ്ചല്‍, ചാത്തന്നൂര്‍. ചവറ, അഞ്ചാലുംമൂട് എന്നീ സ്ഥലങ്ങളിലും പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി.
കൊല്ലം, കൊട്ടിയം, കരുനാഗപ്പള്ളി, പത്തനാപുരം, അഞ്ചാലുംമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ യോഗങ്ങള്‍ക്ക് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജില്‍, ജില്ലാ കണ്‍വീനര്‍ ആര്.ശാന്തകുമാര്‍, സംസ്ഥാനസമിതിയംഗം വി.അജയ്, ജില്ലാ സമിതി അംഗങ്ങളായ ബബുല്‍ദേവ്, ബി.നന്ദു, ജി.എസ്.പ്രദീപ്, കെ.വിഷ്ണു, അഖില്‍ പി കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: