കോട്ടയം: കണ്ണൂര്‍ പാപ്പിനിശേരിയില്‍ ആര്‍എസ്എസ് മുന്‍ മണ്ഡല് കാര്യവാഹ് സുജിത്തിനെ കൊലപ്പെടുത്തുകയും, മാതാപിതാക്കളെയും സഹോദരനെയും പരിക്കേല്‍പ്പിക്കുകയും ചെയ്ത സിപിഎം നടപടിയിലും കേരളത്തിലെ കലാലയങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കുരുതിക്കളമാക്കാനുള്ള നടപടിയിലും പ്രതിഷേധിച്ച് കോട്ടയത്ത് സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
യോഗം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എസ്.ഹരികുമാര്‍, എബിവിപി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ദീപു നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
പാലാ: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പാലായില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് വി. മുരളീധരന്, അഡ്വ. ബിനു പുളിക്കക്കണ്ടം, ഡോ. സുകുമാരന്‍ നായര്‍, സി.കെ. അശോകന്, എ.കെ. സോമശേഖരന്‍, ജി. രണ്‍ജിത്, എ.കെ. സോമശേഖരന്‍, സെബാസ്റ്റിയന് ജോസഫ്, ശുഭ സുന്ദര്‍രാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രകടനത്തിന് ശേഷം മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം ചേര്‍ന്ന യോഗത്തില്‍ കോട്ടയം വിഭാഗ് സദസ്യന്‍ ആര്. കണ്ണന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: