കോട്ടയം: മഹിളാമോര്‍ച്ചയുടെ അഭിമുഖ്യത്തില്‍ ഇന്ന് പ്രകടനവും ആഭ്യന്തരമന്ത്രിയുടെ കോലം കത്തിക്കലും നടക്കും. ദളിത് പീഡനവും സ്ത്രീകള്‍ക്കെതിരെയുള്ള വര്‍ദ്ധിച്ചുവരുന്ന അതിക്രമത്തിനും ആഭ്യന്തരമന്ത്രി ഒത്താശ ചെയ്യുകയാണെന്ന് മോര്‍ച്ച ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ആര്‍എല്‍വി കോളേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമരം ചെയ്ത മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പുരുഷ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിലും പ്രതിഷേധിച്ചാണ് പരിപാടി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുമാ വിജയന് ഉദ്ഘാടനം ചെയ്യും. മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മിനി നന്ദകുമാര്‍, സെക്രട്ടറി സുമാ മുകുന്ദന്, സുജാത സദന്, വിജയലക്ഷ്മി നാരായണ്‍, റീബാ വര്‍ക്കി, അഡ്വ. സ്മിത ജയശങ്കര്‍, സിന്ധു അജിത്ത്, അനിതാ മോഹന്‍, രേണുകാ ശശി, ജ്യോതി ശ്രീകാന്ത്, ഇന്ദിരാകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: