വെള്ളൂര്‍: വെള്ളൂര്‍ പടിഞ്ഞാറ്റുകാവ് ദേവീക്ഷേത്രത്തിലെ പാനമഹോത്സവം 20ന് തുടങ്ങും. പാനതുള്ളുന്ന ഭക്തജനങ്ങള്‍ വ്രതം ആരംഭിച്ചു കഴിഞ്ഞു. അരിയേറ് എഴുന്നള്ളിപ്പ്, ദേശതാലപ്പൊലികള്‍, പാനകഞ്ഞിവിതരണമെന്നിവയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളറിയിച്ചു. ക്ഷേത്രതന്ത്രി മനയത്താറ്റ് നാരായണന് നമ്പൂതിരിയുടെയും മേല്‍ശാന്തി ജനാര്ദ്ദനന് പോറ്റിയുടെയും കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. അരിയേറ്, ചെറിയപാന, വലിയപാന, പാനപ്പുര ഗുരുതി തുടങ്ങിയ ചടങ്ങുകള്‍ക്ക് വരിക്കോലി കാരിക്കുന്നത്ത് ഇല്ലം കെ.ഡി. പത്മനാഭന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 20ന് വെളുപ്പിന് 4ന് പാനമഹോത്സവത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള പടയണിയും വെടിക്കെട്ടും നടക്കും. രാത്രി 7ന് അത്താഴപൂജക്ക് ശേഷം ആലിന്‍ചുവട് വൈപ്പിലേക്ക് അരിയേറ് എഴുന്നള്ളിപ്പ്, 7.30ന് നൃത്തനൃത്ത്യങ്ങള്‍, 8ന് അരിയേറ് എഴുന്നള്ളിപ്പ് ഘോഷയാത്രയ്ക്ക് വരവേല്‍പ്പ് തുടര്‍ന്ന് അരിയേറ് അത്താഴം എന്നിവനടക്കും.21ന് രാവിലെ 10ന് ആയില്യംപൂജ, സര്പ്പത്തിന് നൂറുംപാലും, ഉച്ചയ്ക്ക് 12ന് ചെറിയപാന, 1ന് പാനകഞ്ഞി, 2.30ന് ഉരുതുള്ളല്‍, വൈകിട്ട് 4ന് പാന എഴുന്നള്ളിപ്പ്. രാത്രി 7ന് തിരുവാതിരകളി, 7.30ന് ഓട്ടന്തുള്ളല്, 8.30ന് 8.30ന് തച്ചക്കുഴി ബാഗത്തുനിന്നുള്ള താലപ്പൊലിവരവ്, 9ന് വെള്ളൂര്‍ ആര്‍ട്സ് സൊസൈറ്റി അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, 11ന് തിരുമറയൂര്‍ മുരളീധരമാരാരും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റും അരങ്ങേറും. മകംതൊഴീല്‍ 22ന് ഉച്ചയ്ക്ക് 12നാണ്. രാവിലെ 10ന് നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം എന്നിവയും നടക്കും. ഉച്ചയ്ക്ക് ഒന്നിനാണ് വലിയപാന. തുടര്‍ന്ന് പാനകഞ്ഞി, 2.30ന് ഉരുതുള്ളല്‍, 4ന് പാന എഴുന്നള്ളിപ്പ്, രാത്രി, 7ന് കീബോര്‍ഡ് അരങ്ങേറ്റം, 7.30ന് നൃത്തനൃത്ത്യങ്ങള്‍, 9ന് ആറാട്ടുമണപ്പുറം ബാഗത്തുനിന്നുള്ള താലപ്പൊലിവരവ്. 23ന് ഉച്ചയ്ക്ക് 1ന് പാനപ്പുരഗുരുതി, രാത്രി 7ന് ന#ത്തനൃത്ത്യങ്ങള്, 8.30ന് വെള്ളൂര്‍ക്കര ഭാഗത്തുനിന്നുള്ള താലപ്പൊലിയും, 9ന് മണിയഞ്ചിറ ഭാഗത്തുനിന്നുള്ള താലപ്പൊലിയും ക്ഷേത്രത്തിലെത്തും, 9.30ന് നാടന്‍പാട്ട്, രാത്രി 11ന് ഗരുഡന് തൂക്കം എന്നിവയാണ് ഈവര്‍ഷത്തെ പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: