ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 12ന് ആറാട്ടുപുറപ്പാട്. മൂല വിഗ്രഹത്തില്‍ നിന്നും ഉത്സവ ബിംബത്തിലേക്ക് ദേവചൈതന്യം ആവാഹിച്ചാണ് ആറാട്ടിനായി ഭഗവാനെ എഴുന്നള്ളിച്ചു പുറത്തേക്കു കൊണ്ടു പോകുന്നത്. ആറാട്ടു കഴിഞ്ഞ് ഉല്സവബിംബത്തില് നിന്നു ദേവചൈതന്യത്തെ തിരികെ മൂലവിഗ്രഹത്തിലേക്കാവാഹിച്ച് കലശാഭിഷേകത്താടെയുള്ള വിശേഷാല്‍ പൂജകളും ശ്രീഭൂതബലിയും കഴിഞ്ഞ് ഉത്സവം കൊടിയിറക്കുന്നു. ഏറ്റുമാനൂരില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ തെക്ക് ഭാഗത്ത് മീനച്ചിലാറിന്റെ തീരത്ത് പൂവത്തുംമൂടുകടവിലാണ് ആറാട്ട് ,സന്ധ്യയോടെ ആറാട്ടെഴുന്നള്ളിപ്പ് പേരൂര്‍ക്കാവില്‍ എത്തി ചേര്‍ന്ന് പേരൂര്‍ കാവിലമ്മയ്ക്ക് ദര്‍ശനമരുളി പൂവത്തുംമൂട്ടിലുള്ള ആറാട്ടുകടവില്‍ എത്തി ചേരുന്നു. ആറാട്ടുകടവിലെ നേദ്യവും വിശേഷാല്‍ പൂജകള്‍ക്കും ശേഷം മടക്കയാത്രയില്‍ ചാലക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിക്കും.ആറാട്ടെഴുന്നള്ളത്ത് തിരിച്ച് പേരൂര്‍ക്കാവില്‍ എത്തുമ്പോള്‍ വാദ്യമേളങ്ങള്‍ നിര്‍ത്തി നിശബ്ദമായി ക്ഷേത്രത്തിന്റെ പിന്നിലൂടെ കടന്നു പോകുന്നു. ആറാട്ടെഴുന്നള്ളിപ്പ് ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ എത്തി ച്ചേരുമ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ആനകളുടെയും ,ഏഴര പൊന്നാനയുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കുന്നു. ഇന്ന് രാവിലെ 6 ന് പളളിക്കുറുപ്പു ദര്‍ശനം 6.15ന് പ്രഭാത കീര്‍ത്തനം, 7 ന് ജ്ഞാനപ്പാന ,7 .30 ന് ഗീതാ പാരായണം, 8നു ഭജനാമൃതം ,9 ന് സംഗീതസദസ്സ്, ഉച്ചക്ക് 12ന് ആറാട്ട് പുറപ്പാട് ,12 ന് അഷ്ടപദിലയം ,1ന് സംഗീത സദസ്സ്, 3.30 ന് സംഗീത സദസ്സ് ,5ന് പിന്നല് തിരുവാതിര ,5.30 ന് നാദസ്വര കച്ചേരി ,നെന്മാറ ബ്രദേഴ്സ്,കണ്ണന് & ആനന്ദ് ,9.30 ന് സംഗീതകച്ചേരി മല്ലാഡി ബ്രദേഴ്സ് 1 ന് പേരൂര്കവലയിലുള്ള ആറാട്ട് എതിരേല്‍പ്പു മണ്ഡപത്തില്‍ വച്ച് ആറാട്ട് എതിരേല്‍പ്പ്, 2ന് ക്ഷേത്ര മൈതാനത്ത് ആറാട്ട് എഴുന്നള്ളിപ്പ് ,5.30 ന് ആറാട്ട് വരവ് ,കൊടിയിറക്ക്, കരിമരുന്നു പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: