ചേര്‍ത്തല: ഹര്‍ത്താലിന്റെ പേരില്‍ സിപിഎം അഴിഞ്ഞാടിയത് ജനങ്ങളെ വലച്ചു. ചൊവ്വാഴ്ച വ്യാപാരികളുടെ ഹര്‍ത്താല്‍ ഏല്പിച്ച ആഘാതത്തില്‍ നിന്നു മുക്തമാകും മുമ്പാണ് വീണ്ടും അപ്രതീക്ഷിത ഹര്‍ത്താല്‍. ഹൃദയാഘാതം മൂലം അന്തരിച്ച സിപിഎം പ്രവര്ത്തകന് പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡ് തുമ്പേച്ചിറ പരേതനായ തങ്കപ്പന്റെ മകന് സുരേഷി(ഷിബു-38)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് പ്രാദേശിക നേതൃത്വം താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
പ്രകടനമായെത്തിയ സിപിഎമ്മുകാര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ബലപ്രയോഗത്തിലൂടെ അടപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചയോടെ അവധി നല്കി. താലൂക്കിലെ വ്യാപാരികള്‍ക്ക് മിന്നല്‍ ഹര്‍ത്താല്‍ കനത്ത നഷ്ടമാണ് വരുത്തിയത്. ഹോട്ടലുകളില്‍ തയാറാക്കിയ ഉച്ചഭക്ഷണമടക്കം മോശമായി. ഇതു മൂലം വിദൂര ദിക്കുകളില്‍ നിന്ന് നഗരത്തിലെത്തിയവര്‍ ഏറെ വലഞ്ഞു. സ്വകാര്യ ബസ് സര്‍വീസ് പൂര്‍ണമായും, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗീകമായും മുടങ്ങി. ഇത് സ്കൂള്‍ കുട്ടികളെ അടക്കം ഏറെ വലച്ചു. വിവിധ മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഹര്‍ത്താലനുകൂലികള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചതായും പരാതിയുണ്ട്.
തുറവൂരില്‍ ജീവനക്കാരിയെ കടക്കുള്ളിലിട്ടുപൂട്ടി. ഷിബുവിന്റെ മരണം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കം വിലപ്പോവില്ലെന്ന് ബിജെപി അരൂര്‍ നിയോജകമണ്ഡലം കമ്മറ്റി. തിങ്കളാഴ്ച വൈകിട്ട് പള്ളിപ്പുറം തവണക്കടവില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കിയ ഷിബു പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംഘപരിവാറിന്റെയടക്കമുള്ള ഫഌക്സ് ബോര്‍ഡുകളും, പോസ്റ്ററുകളും നശിപ്പിച്ചിരുന്നു.
ബിജെപി യുടെ വളര്‍ച്ചയില്‍ വിളറിപൂണ്ടതിനാലാണ് സിപിഎം ഇത്തരം അടിസ്ഥാനരഹിതമായ കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും, കുറ്റക്കാരെ കെത്തി ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി. സജീവ് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. തെക്കന്‍ മേഖലാ സംഘടനാ സെക്രട്ടറി എല്‍.പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് സി. മധുസൂദനന്, ജനറല്‍ സെക്രട്ടറിമാരായ പെരുമ്പളം ജയകുമാര്‍, കെ.കെ.സജീവന്, ട്രഷറര്‍ ദിലീപ്കുമാര് എന്നിവര്‍ സംസാരിച്ചു. മിന്നല്‍ ഹര്‍ത്താല്‍ മൂലം നഗരത്തിലെ വ്യാപാരികള്‍ക്കും ജനങ്ങള്ക്കുമുായ കഷ്ടനഷ്ടങ്ങള്‍ക്ക് സിപിഎം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രമസമാധാനം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് നേതൃത്വം പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. സി.വി. തോമസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: