മുഹമ്മ: വേദവ്യാസ വിദ്യാപീഠം അടുത്ത വര്‍ഷം ഹൈസ്കൂള്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനായി നിര്‍മിക്കുന്ന വിവേകാന്ദ ബ്ലോക്കിന്റെയും പത്മശ്രീ പി. പരമേശ്വരന് നവതി ഹാളിന്റെയും ശിലാസ്ഥാപനം 19ന് വൈകിട്ട് നാലിന് നടക്കും. ശിലാസ്ഥാപന കര്‍മ്മം പി. പരമേശ്വരന് നിര്‍വഹിക്കും.
2016 ഒക്ടോബറില്‍ വിജയദശമി നാളില്‍ നവതി ആഘോഷിക്കുന്ന പി. പരമേശ്വരന് നവതി സമ്മാനമായാണ് സ്കൂള്‍ കെട്ടിടം അദ്ദേഹത്തിന്റെ ജന്മനാടായ മുഹമ്മ കൊച്ചനാകുളങ്ങരയില് നിര്‍മിക്കുന്നതെന്ന് സ്കൂള്‍ പ്രസിഡന്റ് അഡ്വ:രവിമേനോന് സെക്രട്ടറി പി ആര് ശിവശങ്കരന്‍നായര്‍,പ്രിന്‍സിപ്പള്‍ ഡി രമേശന്,ബാബു കാണിക്കാട്ട് എന്നിവര്‍ പറഞ്ഞു.
പ്രശസ്ത ചിന്തകനും വാഗ്മിയും കവിയുമായ പി പരമേശ്വരന്റെ പേരില്‍ ആദ്യമായാണ് ഇത്തരമൊരു മന്ദിരം ഉയരുന്നത്.രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് പരമേശ്വര്‍ജി.ഡല്‍ഹിയിലെ ദീന്-ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.82-മുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറും വിവേകാന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനുമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ പുരസ്ക്കാരം നല്കി ആദരിച്ചിട്ടുണ്ട്.
വൈകിട്ട് അഞ്ചിന് സാംസ്ക്കാരിക സമ്മേളനം ജില്ലാസംഘചാലക് ഡോ:അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ പ്രസിഡന്റ് അഡ്വ:രവിമേനോന് അധ്യക്ഷത വഹിക്കും. വൈസ് പ്രിന്‍സിപ്പള്‍ മായ എസ്. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
വിഎച്ച്പി ജില്ലാപ്രസിഡന്റ് ആര് രുദ്രന്, വിഎച്ച്പി ജില്ലാസെക്രട്ടറി വി. ആര്. എം. ബാബു, ധനലക്ഷ്മി ബാങ്ക്മാനേജര്‍ നിഖില്‍, പി. ആര്. ശിവശങ്കരന്‍നായര്‍, പ്രൊഫ:ശ്രീകുമാര്‍, എസ്. ജയകൃഷ്ണന്, പി. സാബു, ബിവിഎന്‍ ചേര്‍ത്തല സങ്കുല്‍ സംയോജക് സി. എസ്. രജികുമാര്‍, പിടിഎ പ്രസിഡന്റ് ടി. എസ്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. സ്കൂള്‍ പ്രിന്‍സിപ്പള്‍ ഡി രമേശന് സ്വാഗതവും സ്റ്റാഫ് പ്രതിനിധി മോഹന്‍ ദാസ് നന്ദിയും പറയും. തുടര്‍ന്ന് സ്കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: