കുട്ടനാട്: വേനല്‍ക്കാലം തുടങ്ങിയപ്പോള്‍ തന്നെ ജലസ്രോതസുകള്‍ വറ്റിവരളുന്നത് കുട്ടനാട്ടിലെ കാര്‍ഷിക, ഉള്‍നാടന്‍ മത്സ്യമേഖലകളെ പ്രതിസന്ധിയിലാക്കുന്നു. മിക്ക ഇടത്തോടുകളും വറ്റിത്തുടങ്ങി.
ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ ചെറുബോട്ടുകള്‍ മുതല്‍ ചരക്കുവള്ളങ്ങള്വരെ സര്‍വീസ് നടത്തിയിരുന്ന നാട്ടുതോടുകളും വറ്റിവരളുന്നത് ആശങ്ക സൃഷ്ടിക്കുന്നു. പ്രശ്നം രൂക്ഷമാകുമ്പോഴും പ്രതിവിധി സ്വീകരിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതൊന്നും അറിഞ്ഞ മട്ടുപോലും കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കാര്‍ഷികമേഖലയെയാണ് ഇത് ഏറെ ബാധിക്കുന്നത്.നാട്ടുതോടുകളുടെ നാശം പുഞ്ചക്കൃഷിയെ ആണ് ബാധിക്കുക. വിളവെടുപ്പ് ആരംഭിക്കിമ്പോഴേക്കും അവശേഷിക്കുന്ന തോടുകളില്കൂടി വെള്ളമില്ലാത്ത സ്ഥിതിവിശേഷമുണ്ടാകും. സിവില്‍ സപ്ളൈസ് നേതൃത്വത്തിലുള്ള സംഭരണവും നെല്ലിന്റെ കയറ്റി ഇറക്കും പ്രതിസന്ധിയിലാകും. ഇതിനു പുറമെ മത്സ്യബന്ധനമേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഉള്‍നാടന്‍ ജലാശയങ്ങളുടെ നാശം ഒട്ടുമിക്ക മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. വസ്ത്രം കഴുകാനും കുളിക്കാനും അലക്കാനുമൊക്കെ അന്യസ്രോതസുകളെ ആശ്രയിക്കേണ്ടിവരുന്നത് സാമ്പത്തിക ബുദ്ധിമുട്ടും മറ്റും വര്‍ധിപ്പിക്കുന്നു.
നാട്ടുതോടുകളും അതോടൊപ്പംതന്നെ പരിസ്ഥിതിയേയും സംരക്ഷിച്ചു നിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: