ആലപ്പുഴ: പാടശേഖരങ്ങളില്‍ നിന്നും വിഷം കലര്‍ന്ന മലിനജലം തോടുകളിലേക്കും തള്ളുന്നതിനാല്‍ കൈനകരി അഞ്ചാം വാര്‍ഡു നിവാസികള്‍ ശുദ്ധജലം ലഭിക്കാതെ ദുരിതത്തില്‍. അഞ്ചാം വാര്‍ഡ് ഉതിമട പുനാത്തുരം, പരുത്തിവളവ്, ആറുപങ്ക് പാടശേഖരങ്ങളിലെ പുറം ബണ്ടുകളില്‍ താമസിക്കുന്നവരാണ് വലയുന്നത്. ഇവിടങ്ങളില്‍ നിന്നും പുറത്തേക്ക് പമ്പു ചെയ്യുന്ന രാസ ജൈവ ഖരമാലിന്യങ്ങള്‍ നിറഞ്ഞ വിഷം വമിക്കുന്ന ജലം തോടുകളില്‍ നിറയുകയാണ്.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പാചകത്തിനും തോടുകളിലെ ജലമാണ് പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്നത്. വാട്ടര്‍ അതോറിട്ടി വിതരണം ചെയ്യുന്ന ശുദ്ധജലം ലഭിക്കണമെങ്കില്‍ രണ്ടുകിലോമീറ്ററിലേറെ യാത്രചെയ്യേണ്ട ഗതികേടിലാണിവര്‍. വല്ലപ്പോഴും മാത്രമേ ശുദ്ധജലം ലഭിക്കാറുള്ളൂ. വിഷം കലര്‍ന്ന ജലത്തിന്റെ ഉപയോഗം മൂലം ത്വക് രോഗങ്ങള്‍, ജലജന്യരോഗങ്ങള്‍, കോളറ തുടങ്ങിയ വ പടര്‍ന്നുപിടിക്കുന്നു. നിരവധി പേര് കാന്‍സര്‍ രോഗബാധിതരായിക്കഴിഞ്ഞു.
അധികാരകേന്ദ്രങ്ങളില്‍ പരാതി നല്കി മടുത്ത സാഹചര്യത്തില്‍ കൈരളി ജനരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ 19ന് ഗ്രാമപഞ്ചായത്തുപടിക്കല് ഉപവാസ സമരം നടത്തും. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ കളക്ട്രേറ്റ് മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് സമിതി ഭാരവാഹികളായ ബിന്ദുഷാജി, പി.പി. സതീശന്, കെ.എന്‍. കവിരാജ്, കെ.കെ. സുരേന്ദ്രന്, സി.എസ്. ജയ്ച്ചന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: