കുന്നത്തൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ ശക്തിപ്പെടലിന് തടയിടാന്‍ എസ്ഡിപിഐയുമായി കൂട്ടിപിടിച്ച സിപിഎമ്മിന് തിരിച്ചടി. വോട്ട് മറിയ്ക്കാനും നിരപരാധികളെ തല്ലാനും ഏര്‍പ്പാടാക്കിയ എസ്ഡിപിഐ ഗുണ്ടകളാണ് നിലവില്‍ സിപിഎമ്മിന് തലവേദനയായിരിക്കുന്നത്. പിണറായി വിജയന് നയിച്ച നവകേരളമാര്‍ച്ചിലെ സംഭവവികാസങ്ങള്‍ കുന്നത്തൂരില്‍ തെളിയിച്ചതും അതായിരുന്നു. ഡിവൈഎഫ്ഐയുടെ ശാസ്താംകോട്ടയിലെ ചുമതല മുഴുവന്‍ തന്നെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ കൈയിലാണ്. സിനിമാപറമ്പ് ഭാഗത്തെ എസ്ഡിപിഐക്കാരാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടനകളെ നിയന്ത്രിക്കുന്നത്. പീഡനക്കേസില്‍ ഉള്‍പ്പെട്ട നേതാവാണ് ഇതിന്റെ ചുക്കാന്‍ പിടിക്കുന്നത്. പകല്‍ സിപിഎമ്മുകാരായ ഇവര്‍ രാത്രിയില്‍ എന്‍ഡിഎഫുകാരാണ്. കുന്നത്തൂരില്‍ നവകേരളാമാര്ച്ചില് ആനയെ എഴുന്നള്ളിച്ച് മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതും റോഡില്‍ അനാവശ്യ ഗതാഗതകുരുക്ക് സൃഷ്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചതും ഇതേ സംഘമാണെന്ന് സിപിഎമ്മിലെ ചിലനേതാക്കള്‍ പറയുന്നു. ജാഥയ്ക്കിടെ പിണറായിക്ക് മാര്‍ഗതടസവും ഇവര്‍ സൃഷ്ടിച്ചിരുന്നു. ഇവരുടെ ആര്‍പ്പുവിളികള്‍ വര്‍ദ്ധിച്ചപ്പോള്‍ കുന്നത്തൂരിലെ സിപിഎമ്മിലെ പ്രധാന നേതാക്കളായ പി.കെ.ഗോപന്, സോമപ്രസാദ് എന്നിവര്‍ ഇവരോട് അടങ്ങിയിരിക്കുവാന്‍ പറഞ്ഞിട്ടും അത് ചെവികൊള്ളാന്‍ ഇവര്‍ തയാറായില്ല. കുന്നത്തൂരിലെ സിപിഎമ്മിലെ സജീവ യുവാക്കളെല്ലാം തന്നെ ബിജെപിയിലേക്ക് എത്തിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുമ്പായിരുന്നു ഇത്. യുവജനശക്തി കുറഞ്ഞ സിപിഎം, എസ്ഡിപിഐയെ ഇതിനായി കൂട്ടുപിടിക്കുകയായിരുന്നു. ബിജെപിക്ക് ജയസാധ്യതയുള്ള പോരുവഴി, ശാസ്താംകോട്ട പഞ്ചായത്തുകളില്‍ എസ്ഡിപിഐ-സിപിഎം രഹസ്യധാരണയുണ്ടായിരുന്നു. എന്നാല്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സിപിഎമ്മിന്റെ ചുമതലയിലേക്ക് നുഴഞ്ഞു കയറുകയാണ്. ഇത്തരത്തില്‍ നുഴഞ്ഞുകയറിയവരാണ് പിണറായി വിജയനെ പ്രസംഗിക്കാന്‍ പോലും അനുവദിക്കാതിരുന്നത്. കുന്നത്തൂരില്‍ വരുംദിവസങ്ങളില്‍ സിപിഎമ്മില്‍ വന്‍പ്രതിസന്ധി എസ്ഡിപിഐ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പോപ്പുലര്‍ ഫ്രണ്ടില്പെട്ടവരെ ഡിവൈഎഫ്ഐയില്‍ ഉള്‍പ്പെടുത്തരുതെന്ന് മുതിര്‍ന്ന സിപിഎം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ വാക്കുകള്‍ അവഗണിച്ച് പി.എസ്. ഗോപന് ഉള്‍പ്പടെയുള്ളവര്‍ ഇവരെ ഡിവൈഎഫ്ഐയിലേക്ക് തിരുകി കയറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: