കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണില്‍ സ്ഥിതി ചെയ്യുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവാകുന്നു. കഴിഞ്ഞദിവസം കരുനാഗപ്പള്ളി സര്‍ക്കാര്‍ മോഡല്‍ സ്കൂളിലെയും ബോയ്സ് സ്കൂളിലെയും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ബോയ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികളായ റൂഫോസ്, അമല്‍രാജ്, മഹസിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരുക്കേറ്റു.
മോഡല്‍ സ്കൂളില്‍ പഠിക്കുന്ന അമല്‍ പി.ചന്ദ്, വിശാഖ്, അജയ് എന്നിവരാണ് മാരകായുധങ്ങളുമായി വന്ന് അക്രമം നടത്തിയത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചില വഴക്കാണ് രണ്ട് ചെറുപ്പക്കാരെ തട്ടികൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മദ്യ മയക്കുമരുന്നുകള്‍ മാഫിയകളുടെ ശക്തമായ സ്വാധീനം മൂലം വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യവിരുദ്ധ നടപടികള്‍ക്കും അക്രമണങ്ങള്‍ക്കും കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: