കോട്ടയം: അംഗന്വാടിക്കെതിരായ അധികാരികളുടെ നീതി നിഷേധത്തിനെതിരെ രക്ഷകര്‍ത്താക്കളും കുട്ടികളും പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വാകത്താനം ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയാണ് ഗ്രാമപഞ്ചായത്ത് അധികാരികളുടെ നീതി നിഷേധത്തിന് ഇരയായിരിക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അനില്‍കുമാര്‍ മുള്ളനയ്ക്കല്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. സുരേഷ് തൂമ്പുങ്കല്‍, ശശിക്കുട്ടന്‍ വാകത്താനം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: