കോട്ടയം: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തിന്റെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോ.സെക്രട്ടറി ആര്.കൃഷ്ണരാജ് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ നടന്ന മാര്‍ച്ചില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷിനെ ക്രൂരമായി പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല പോലീസിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയും അതിന്റെ ഉദാഹരണമാണ് തൃപ്പൂണിത്തുറയിലെ മാര്‍ച്ചില്‍ പോലീസ് അതിക്രമം കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: