ഷില്ലോങ്: ജൂഡോയില്‍ ഇന്നലെ നിര്‍ണ്ണയിക്കപ്പെട്ട നാല് സ്വര്‍ണ്ണം ഇന്ത്യയും പാക്കിസ്ഥാനും പങ്കിട്ടു. ഹെവിവെയ്റ്റ് വിഭാഗത്തിലായിരുന്നു ഇന്നലെ നാല് സ്വര്‍ണ്ണവും. വനിതകളുടെ 70 കി.ഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ പൂജ, പുരുഷന്മാരുടെ 90 കി.ഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ അവതാര്‍ സിങ് എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയത്.
അണ്ടര്‍ 78 കി.ഗ്രാം വനിതകളുടെ വിഭാഗത്തില്‍ ഫൗസിയ മുംതാസ്, പുരുഷന്മാരുടെ അണ്ടര്‍ 100 കി.ഗ്രാമില്‍ ഹുസൈന് ഷാ എന്നിവരാണ് പാക്കിസ്ഥാനായി സ്വര്‍ണ്ണം സ്വന്തമാക്കിയത്. രണ്ട് വെള്ളിയും ഇന്ത്യ നേടി.
ഇന്ത്യന്‍ താരം പൂജ പാക്കിസ്ഥാന്റെ ബീനിഷ് ഖാനെ പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണം നേടിയത്. ശ്രീലങ്കയുടെ ജയരത്നെ, നേപ്പാളിന്റെ ഗംഗ ചൗധരി എന്നിവര്‍ വെങ്കലം നേടി. പുരുഷവിഭാഗത്തില്‍ അവതാര്‍ സിങ് അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് കാകറിനെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയത്. 49 സെക്കന്റ് മാത്രമാണ് ഫൈനല്‍ പോരാട്ടം നീണ്ടുനിന്നത്. ശ്രീലങ്കന്‍ താരം ജി.ഡബ്ല്യു.കെ.കെ.ഡി. ഗിഹാന്‍, പാക്കിസ്ഥാന്റെ എം. അഫ്സല് ബഷീര്‍ എന്നിവര്‍ വെങ്കലം കരസ്ഥമാക്കി.
ഇന്ത്യന്‍താരം അരുണയെ പിന്തള്ളിയാണ് പാക്കിസ്ഥാന്റെ ഫൗസിയ പൊന്നണിഞ്ഞത്. ശ്രീലങ്കയുടെ ജയവര്‍ദ്ധന, നേപ്പാളിന്റെ പൂനം ശ്രേഷ്ഠ എന്നിവര്‍ വെങ്കലം നേടി.
അവസാന ഫൈനലില്‍ ഇന്ത്യന്‍ താരം ശുഭം കുമാറിനെ ഒന്നരമിനിറ്റിടെ പരാജയപ്പെടുത്തിയാണ് ഹുസൈന് പാക്കിസ്ഥാന്റെ അഭിമാനമായത്. നേപ്പാളിന്റെ ശിവ ബഹാദൂര്‍ ബറാം, അഫ്ഗാനിസ്ഥാന്റെ തൗഫിഖ് ബക്ഷി എന്നിവര്‍ വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: