കായംകുളം: പ്രേമം നടിച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ ആറര വര്‍ഷത്തിന് ശേഷം കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. മുതുകുളം കന്നിമേല്‍ മുറിയില്‍ ഉമേഷ് ഭവനത്തില്‍ ഉമേഷ് (25) നെയാണ് സിഐ: കെ.എസ്. ഉദയഭാനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2009 ജൂലൈ 23നാണ് സംഭവം. മുതുകുളം സ്വദേശിയായ എട്ടാം ക്ലാസുകാരിയെ സ്നേഹം നടിച്ച് അടിമാലിയിലുള്ള ബന്ധു വീട്ടിലേക്ക് തട്ടിക്കൊണ്ടുപോവുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ആറര വര്‍ഷത്തിന് ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി നാട്ടിലെത്തിയിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റിലായത്.
പ്രതിയെ ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. കനകക്കുന്ന് എസ്ഐ: മോഹനചന്ദ്രന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, റെജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: