മാവേലിക്കര: യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി കള്ളക്കേസില്‍ കുടുക്കി വള്ളികുന്നം എസ്ഐ മര്‍ദ്ദിച്ചെന്ന് മാവേലിക്കര സിഐക്ക് പരാതി. സംഭവം റിപ്പോര്‍ട്ട് ചെയ്യുവാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ എസ്ഐയുടെ കൈയേറ്റ ശ്രമം.
കായംകുളം പുള്ളിക്കണക്ക് തെക്കേമങ്കുഴി ശരത്ത് ഭവനത്തില്‍ ഗോപകുമാര്‍(36) നെയാണ് കഴിഞ്ഞ ദിവസം വള്ളികുന്നം സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭാര്യ ബിന്ദുവിന്റെ കണ്മുന്നില് വച്ച് എസ്ഐ നീംജിത്ത് ഖാന് ക്രൂരമായി മര്‍ദ്ദിക്കുകയും ബിന്ദുവിനെ അസഭ്യം പറയുകയും ചെയ്തത്. ഗോപകുമാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് മാവേലിക്കര സിഐ മോഹന്‍ ദാസ് ഇന്നലെ ഇരുകൂട്ടരെയും വിളിപ്പിച്ചിരുന്നു.
തന്നെ അകാരണമായി മര്‍ദ്ദിച്ച എസ്ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഗോപകുമാര്‍ ഉറച്ചു നിന്നതോടെ സിഐയുടെ അനുരഞ്ജന ചര്‍ച്ച പരാജപ്പെട്ടു. സംഭവമറിഞ്ഞ് വാര്‍ത്ത ശേഖരിക്കുവാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ എസ്ഐ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: