ആലപ്പുഴ: ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ വീട് കയറി ആക്രമണം നടത്തിയ കേസ്സിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴ കളപ്പുര വാര്‍ഡില്‍ ബൈപ്പാസ് ഗുരുമന്ദിരത്തിന് കിഴക്കുവശം കിഴക്കേമംഗലം ഷിഹാബുദ്ദീന്റെ വീട്ടിലായിരുന്നു അക്രമം നടന്നത്.
വീട്ടുപകരണങ്ങള്‍ തല്ലി തകര്‍ക്കുകയും ഭാര്യയെയും മകളെയും മരുമകളെയും ആക്രമിക്കുകയും വീട്ടില്‍ നിന്നും വാച്ച്, മോതിരം, മൊബൈല്‍ ഫോണ്‍, 9,300 രൂപ എന്നിവ കവര്‍ച്ച ചെയ്യുകയും ചെയ്ത കേസ്സിലെ പ്രതികളായ ആലപ്പുഴ സിവില്സ്റ്റേഷന് വാര്‍ഡില്‍, റോസ് മഹലില്‍ സാബിര്‍ കൂട്ടാളികളായ ഷാനു, സോണി, ബിജോ എന്നിവരെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.ഇ. ഷാജഹാന്റെ നേതൃത്വത്തില്‍ ആലപ്പുഴ നോര്‍ത്ത് സിഐ വി. ബാബു, എസ്ഐ എ.വി. സൈജു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
പ്രതികള്‍ ആലപ്പുഴ സൗത്ത്, നോര്‍ത്ത്, പുന്നപ്ര എന്നീ സ്റ്റേഷനുകളിലായി ആയുധനിയമം, കൊലപാതകശ്രമം തുടങ്ങി 19 ഓളം കേസ്സുകളില്‍ പ്രതികളും, ഗുണ്ടാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന് എസ്സിപിഒ ബാബുരാജ്, സിപിഒ മാരായ രതീഷ്, ബോണിഫസ് എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: