ആലപ്പുഴ: പറവൂര്‍ തെക്ക് 241-ാംനമ്പര്‍ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്നദാനം നടത്തി. വിതരണോദ്ഘാടനം പുന്നപ്ര പോലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന് നിര്‍വ്വഹിച്ചു. ശാഖാ സെക്രട്ടറി റ്റി. പ്രദീപ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി അജീഷ്, വൈസ് പ്രസിഡന്റ് മഹേഷ്, പി.വി.എസ്.ബാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: