ആലപ്പുഴ: വിദ്യാഭ്യാസ ജില്ലാ ഊര്‍ജോത്സവം 18നു രാവിലെ 9.30ന് ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അശോകന് അധ്യക്ഷത വഹിക്കും. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എച്ച്. ശ്രീകുമാര്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ടോംസ് ആന്റണി എന്നിവര്‍ പ്രസംഗിക്കും.
വിവിധ ഹൈസ്കൂള്‍, യുപി സ്കൂളില്‍നിന്നുള്ള രണ്ടുപേരടങ്ങുന്ന ടീമുകളെ പങ്കെടുപ്പിച്ചു് പ്രോജക്ട് മത്സരം നടക്കും. ഹോം എനര്‍ജി എന്നതാണ് വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: