ആലപ്പുഴ: വണ്ടാനം റ്റിഡി മെഡിക്കല്‍ കോളജിനോടു ചേര്‍ന്നു പാരാ മെഡിക്കല്‍ കോഴ്സ് നടത്തുന്നതിനു അഞ്ചുകോടി രൂപ മുടക്കി സര്‍ക്കാര്‍ പുതുതായി പണിത കെട്ടിടം 2013 മാര്‍ച്ചില്‍ ആരോഗ്യവകുപ്പിനു കൈമാറിയിട്ടും പ്രസ്തുത കോഴ്സ് തുടങ്ങാതെ പലകാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അടുത്തവര്‍ഷം മുതല്‍ കോഴ്സ് ആരംഭിക്കണമെന്നും കോട്ടയം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ നടന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങില്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് ജെ.ബി. കോശി ഉത്തരവ് പുറപ്പെടുവിച്ചു.
മനുഷ്യാവകാശ സംരക്ഷണ ജനകീയവേദി സംസ്ഥാന പ്രസിഡന്റ് വി.ഐ. ബോസ്, സെക്രട്ടറി പി.കെ. റാവുക്കുട്ടന് എന്നിവര്‍ രണ്ടുവര്‍ഷം മുമ്പ് കമ്മീഷനു നല്കിയ ഹര്‍ജിയിലാണ് അനുകൂലമായ ഉത്തരവ് ഉണ്ടായത്. 20 കുട്ടികളെ പഠിപ്പിക്കാന്‍ വിവിധ തസ്തികകളിലായി 37 സ്റ്റാഫിനെ നിയമിക്കേണ്ടതുണ്ടെന്നും അതിനു സര്‍ക്കാരിനുണ്ടാകുന്ന അധികബാധ്യത കണ്ടെത്തുന്നത് പരിശോധിക്കുകയാണെന്നും കാണിച്ച് 2015 ഡിസംബര്‍ രണ്ടിനു വകുപ്പ് സെക്രട്ടറി കമ്മീഷനു നല്കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണു കമ്മീഷന് ഹര്ജിയിന്മേല് തീര്‍പ്പ് ഉണ്ടാക്കിയത്.
ഉത്തരവ് സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നു ജനകീയവേദി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: