ചേര്‍ത്തല: കാരുണ്യ പദ്ധതിയില്‍ പെടുത്തി മൈക്രോ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി. പ്രത്യാശ ക്യാന്‍സര്‍ സെന്ററില്‍ വൈപ്പിന്‍ സ്വദേശിയായ മുപ്പത്തിനാലുകാരന്റെ ക്യാന്‍സര്‍ ബാധിച്ച താടിയെല്ലാണ് മാറ്റിവെച്ചത്. കാലിലെ ഫിബുല എല്ലാണ് രക്ത ധമനിയോടൊപ്പം എടുത്ത് താടിയെല്ല് പുനസ്ഥാപിച്ചത്. പത്ത് മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രീയ പൂര്‍ത്തിയാക്കിയതെന്ന് ഡോ. സൂരിജ് സാലിഹ്, ഡോ. സോമരാജന് എന്നിവര്‍ പറഞ്ഞു. ആശുപത്രിയില്‍ കാരുണ്യ ഫില്‍ പെടുത്തി ഇരുന്നൂറോളം ശസ്ത്രക്രീയകളും നടത്തിയതായും മുന്നൂറ്റിയന്‍പതോളം പേര്‍ക്ക് റേഡിയേഷന് ചികിത്സ നല്‍കിയതായും അവര്‍ പറഞ്ഞു. കാരുണ്യ ഫില്‍ നിന്നും സര്‍ക്കാര്‍ രോഗിക്ക് എണ്‍പതിനായിരം രൂപയാണ് ചികിത്സാ സഹായം അനുവദിക്കുന്നത്. മൈക്രോ സര്‍ജറി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനാവശ്യമായ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് നിവേദനം നല്‍കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: