കുന്നത്തൂര്‍: ആയിക്കുന്നം ഉള്ളന്നൂര്‍ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തുന്നത് തടഞ്ഞ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സാമൂഹിക വിരുദ്ധര്‍ക്ക് ഒത്താശയുമായി ശാസ്താംകോട്ട പോലീസ് രംഗത്തെത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ ഉള്ളന്നൂര്‍ ക്ഷേത്രോത്സവം തടസപ്പെടുത്താന്‍ ശ്രമിച്ചത്. ഇത് തടയാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്(16), ശ്രീജിത്ത്(18) എന്നിവരെ വടിവാളുപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശാസ്താംകോട്ടയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്താന്‍ തയാറായിട്ടില്ല. അതേസമയം എതിര്‍വിഭാഗം നല്കിയ പരാതിയില്‍ ആര്‍എസ്എസ് നേതാക്കളായ ലാല്‍, പ്രഭു എന്നിവരുള്‍പ്പടെ പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഇവരെ തെരഞ്ഞ് വീടുകളിലെത്തിയ ശാസ്താംകോട്ട പോലീസ് വീട്ടുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്താന്‍ പോലീസ് തയാറാകണം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് സുനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: