കൊട്ടാരക്കര: പഴയ കൊല്ലം-ചെങ്കോട്ട റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാണമെന്നാവശ്യപ്പെട്ട് വിവാദ കൈയ്യേറ്റ കെട്ടിടത്തിന് മുന്നില്‍ രണ്ടാംഘട്ട സമരം ആരംഭിച്ചു.
ഹൈക്കോടതിവിധി നടപ്പിലാക്കുക, വിവാദ കെട്ടിടം പൊളിച്ച് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, നിരോധന ഉത്തരവ് പൂര്‍ണമായി നടപ്പിലാക്കുക, റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിവാദ കടക്ക് സമീപം എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും കൊടികള്‍ നാട്ടി പ്രതിഷേധിച്ചു. ഉദ്ഘാടനം ഐഷാപോറ്റി എംഎല്‍എ നിര്‍വ്വഹിച്ചു.
നഗരസഭ വൈസ്ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എസ്.ആര്.രമേഷ്, സി.മുകേഷ്, മുന്‍പഞ്ചായത്ത് പ്രസിഡന്റ്ജേക്കബ് വര്‍ഗീസ് വടക്കടത്ത്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി.ഫിലിപ്പ്, സലാഹുദ്ദീന്, ഷിജു പടിഞ്ഞാറ്റിന്‍കര, ഹനീഫ റാവുത്തര്‍, കല്യാണി സന്തോഷ്, ബിജു കോട്ടപ്പുറം, ബിജു പുലമണ്‍, കര്‍മ്മസമിതി ഭാരവാഹികളായ കുഞ്ഞുമോന്, ജോസ് ചെമ്പറ്റയില് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: